തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് ഹോട്ട്സ്പോട്ടുകളെ തരംതിരിച്ചത് അശാസ്ത്രീയമായാണെന്നു സംസ്ഥാന മന്ത്രിസഭാ യോഗം വിലയിരുത്തി. കേരളത...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് ഹോട്ട്സ്പോട്ടുകളെ തരംതിരിച്ചത് അശാസ്ത്രീയമായാണെന്നു സംസ്ഥാന മന്ത്രിസഭാ യോഗം വിലയിരുത്തി. കേരളത്തെ രോഗവ്യാപനത്തിന്റെ തോതനുസരിച്ചു നാലു മേഖലകളായി തിരിക്കാനും തീരുമാനമായതായി സൂചന.
കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ജില്ലകളാണ് കേന്ദ്രം കോവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ജില്ലകള്‍ വച്ചു തിരിക്കുന്നതിനു പകരം സോണുകളായി തിരിക്കാന്‍ കേന്ദ്രാനുമതി തേടും.
ഇപ്പോാള്‍ പ്രഖ്യാപിക്കപ്പെട്ട തീവ്രബാധിത ജില്ലകളില്‍ മാറ്റം വരുത്തും. രോഗം ഇപ്പോളും സജീവമായി നില്ക്കുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളെ റെഡ് സോണ്‍ ആയി പ്രഖ്യാപിക്കും. വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കാനാണ് സാദ്ധ്യത.
റെഡ് സോണ്‍
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം
ഈ ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരും
ഓറഞ്ച് സോണ്‍ 1
കൊല്ലം, പത്തനംതിട്ട, എറണാകുളം
ഏപ്രില്‍ 24നു ശേഷം ഇവിടെ കൂടുതല്‍ ഇളവു കിട്ടും
ഓറഞ്ച് സോണ്‍ 2
തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട്
ഭാഗികമായി ഇവിടെ ജനജീവിതം അനുവദിക്കും
ഗ്രീന്‍ സോണ്‍
കോട്ടയം, ഇടുക്കി
പൂര്‍ണ ഇളവ് അനുവദിക്കും
ഇതിനു താഴെ രോഗത്തിന്റെ സജീവ സ്വഭാവം മുന്‍നിറുത്തി മറ്റു മൂന്നു മേഖലകളായി കൂടി സംസ്ഥാനത്തെ തരംതിരിക്കാനാണ് തീരുമാനമെന്നറിയുന്നു.
കോവിഡ് 19 നിയന്ത്രണത്തില്‍ തിങ്കളാഴ്ച മുതലാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം കേരളം നല്കുന്ന ഇളവുകളും അന്നു പ്രാബല്യത്തില്‍ വരും.
കയര്‍, കശുഅണ്ടി, കൈത്തറി, ബീഡി മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും. 20 മുതല്‍ കള്ളുചെത്തിന് അനുമതി നല്‍കും.
പൊതുഗതാഗതം, തിയറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, വിവാഹാഘോഷങ്ങള്‍, ബാര്‍, ബിവറേജ് എന്നിങ്ങനെ നിലവിലുള്ള നിയന്ത്രണങ്ങള്‍ മേയ് മൂന്നു വരെ തുടരും.
ഓണ്‍ലൈന്‍ വ്യാപാരം തിങ്കളാഴ്ചക്കുശേഷം സാധാരണ നിലയിലേക്ക് എത്തിക്കും. ശുചീകരണത്തിന് കടകള്‍ തുറക്കാന്‍ ഒരു ദിവസം അനുമതി നല്‍കിയേക്കും.
Keywords: Kerala, Coronavirus, Zones, Red Zone, Covid 19, Cabinet meet
COMMENTS