ന്യൂഡല്‍ഹി:ലോക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മറുനാടന്‍ തൊഴിലാളികള്‍ക്ക് അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്...
ന്യൂഡല്‍ഹി:ലോക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മറുനാടന്‍ തൊഴിലാളികള്‍ക്ക് അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
ഇതു സംബന്ധിച്ച് ഏകോപന കമ്മറ്റികള്‍ രൂപീകരിച്ച് യാത്രചെയ്യുന്നവരെ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മറുനാടന്‍ തൊഴിലാളികള്‍ക്കു പുറമെ തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്കാണ് ഇത്തരത്തില്‍ യാത്രചെയ്യാന്‍ അനുമതി.
എന്നാല്‍ ഇവര്‍ നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള പരിശോധനകളും മറ്റു നടപടികളും പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അതോടൊപ്പം കൊറോണ വൈറസ് ബാധ ഇല്ലാത്തവര്‍ക്കു മാത്രമേ ഈ അനുവാദം ബാധകമാകുകയുള്ളൂവെന്നും റോഡു മാര്‍ഗ്ഗമാകും യാത്ര അനുവദിക്കുകയെന്നും നിര്‍ദ്ദേശത്തിലുണ്ട്.
ബസുകള്‍ അണുവിമുക്തമാക്കി, ഗ്രൂപ്പുകളായി, സാമൂഹിക അകലം പാലിച്ചുവേണം ഇവരെ കൊണ്ടുപോകാനെന്നും നിര്‍ദ്ദേശമുണ്ട്.
Keywords: Interstate travel, Central government, Stranded people,

COMMENTS