ന്യൂഡല്‍ഹി : വിദേശങ്ങളില്‍ നിന്നു ലക്ഷക്കണക്കിനു പ്രവാസികള്‍ തിരിച്ചെത്താന്‍ കാത്തിരിക്കെ, യുദ്ധക്കപ്പലുകള്‍ അയച്ചു മടക്കിക്കൊണ്ടുവരാന്‍ ...
ന്യൂഡല്‍ഹി : വിദേശങ്ങളില്‍ നിന്നു ലക്ഷക്കണക്കിനു പ്രവാസികള്‍ തിരിച്ചെത്താന്‍ കാത്തിരിക്കെ, യുദ്ധക്കപ്പലുകള്‍ അയച്ചു മടക്കിക്കൊണ്ടുവരാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു.
ഐഎന്‍എസ് ജലാശ്വ എന്ന വലിയ യുദ്ധക്കപ്പലും രണ്ടു ടാങ്ക് ലാന്‍ഡിംഗ് കപ്പലുകളുമാണ് ഗള്‍ഫിലേക്കു തിരിക്കാന്‍ സജ്ജമായിരിക്കുന്നത്. ഇവയ്ക്കു ഔദ്യോഗിക നിര്‍ദ്ദേശം കിട്ടിയാലുടന്‍ യാത്ര ആരംഭിക്കും. ഇന്ത്യയില്‍ നിന്നു ഗള്‍ഫ് തീരത്തെത്താന്‍ അഞ്ചു ദിവസം വേണ്ടിവരും.
ഇതു കൂടാതെ മറ്റ് ആറ് ടാങ്ക് ലാന്‍ഡിംഗ് കപ്പലുകള്‍ കൂടി സജ്ജമായി നില്‍ക്കാന്‍ നിര്‍ദ്ദേശമുണ്ട്. ആവശ്യമെന്നു വന്നാല്‍ ഇവയേയും ഒഴിപ്പിക്കലിനായി അയയ്ക്കും. ജലാശ്വയില്‍ സാമൂഹ്യ അകലം പാലിച്ച് 850 പേരെ കൊണ്ടുവരാനാവുമെന്നാണ് കരുതുന്നത്.
അത്യാവശ്യമുള്ളവരെ മാത്രമേ ഇപ്പോള്‍ കൊണ്ടുവരൂ. കുട്ടികള്‍, ഗര്‍ഭിണികള്‍, വിസിറ്റ് വീസയില്‍ പോയവര്‍, അന്യ രാജ്യങ്ങളില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍, വൃദ്ധര്‍, മറ്റു രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.
80 ലക്ഷം ഇന്ത്യക്കാരാണ് ഗള്‍ഫ് മേഖലയില്‍ മാത്രമുള്ളത്. ഇതില്‍ വലിയൊരളവ് മലയാളികളാണ്. കേരള സര്‍ക്കാരിന്റെ നോര്‍ക വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത മലയാളികളുടെ എണ്ണം തന്നെ എത്രത്തോളം പേര്‍ തിരിച്ചുവരാനുണ്ടെന്നതിന്റെ സൂചനയാണ്. 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പേരാണ് നോര്‍ക്ക സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 35,000 പേര്‍ യു.എ.ഇയില്‍ നിന്നു മാത്രമുള്ളവരാണ്.
മലയാളികള്‍ മാത്രം അഞ്ചരലക്ഷം പേര്‍ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഇത്ര കൂടുതല്‍ പേരുള്ളതിനാല്‍ വിമാനത്തില്‍ കൊണ്ടുവരുന്നത് വന്‍ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നു കണ്ടാണ് കപ്പല്‍ അയച്ചു പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നത്. അടുത്ത ഘട്ടത്തിലേ വിമാനത്തെക്കുറിച്ചു ചിന്തിക്കുന്നുള്ളൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
Summary: India to send warships to Gulf to evacuate expatriates stranded their due to coronavirus spread. INS Jalashawa, a large warship and two tank landing ships, is set to head to the Gulf. As soon as they get official directions, the journey will begin.
Keywords: India, Gulf. INS Jalashawa, Coronavirus, Evacuation, NORKA , Malayalis

Indian Warships ready evacuate millions of expatriates stranded in Gulf due to coronavirus spread

COMMENTS