ന്യൂഡല്‍ഹി: അമേരിക്കയുടെ ഭീഷണിയും അപേക്ഷയും പരിഗണിച്ച്, കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മലേറിയ്ക്കുള്ള മരുന്ന് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ...
ന്യൂഡല്‍ഹി: അമേരിക്കയുടെ ഭീഷണിയും അപേക്ഷയും പരിഗണിച്ച്, കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മലേറിയ്ക്കുള്ള മരുന്ന് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്കി.
ഇതിനകം തന്നെ അമേരിക്കയിലേക്കു മരുന്നു കയറ്റി അയച്ചുകഴിഞ്ഞുവവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ച് ഇന്ത്യയുടെ ആവശ്യത്തിനുള്ളതു കഴിച്ച് ഹൈഡ്രോക്സി ക്ലോറോക്വിന്, പാരസെറ്റമോള്‍ എന്നിവ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങള്‍ക്കു നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇതനുസരിച്ചാണ് അമേരിക്കയ്ക്കും മരുന്നു നല്‍കുന്നത്. നിലവില്‍ കോവിഡ് ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്ന രാജ്യം അമേരിക്കയാണ്.
24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനാണ് കഴിഞ്ഞമാസം അവസാനത്തോടെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇന്ത്യ പിന്‍വലിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്സി ക്ലോറോക്വിന്നാണ് അമേരിക്ക ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ത്.
ഇന്ത്യ കയറ്റുമതി നിരോധിച്ചതോടെ അമേരിക്ക ആശങ്കയിലായിരുന്നു. അമേരിക്കയ്ക്ക് മരുന്നു തന്നില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിമുഴക്കിയിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും കഴിഞ്ഞ ദിവസവും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അമേരിക്കയ്ക്കു മരുന്നു തരാതിരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞിരുന്നു. ഇനി തരാതിരുന്നാല്‍ തിരിച്ചടിക്കു തയ്യാറായിക്കൊള്ളാനും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
മലേറിയയുടെ മരുന്ന് കൊറോണ വൈറസിന് ഫലപ്രദമെന്നു നൂറു ശതമാനം തെളിയും മുന്‍പു തന്നെ അതു വാങ്ങിക്കൂട്ടാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ വൈറ്റ് ഹൗസില്‍ ഭിന്നതയുണ്ടായിട്ടുണ്ട്.
മരുന്ന് ഫലപ്രദമാണെന്നു തെളിഞ്ഞാല്‍ അതേ നേരത്തേ ഉപയോഗിക്കാത്തതിനെ കുറിച്ചോര്‍ത്ത് നാം നാണിക്കേണ്ടിവരുമെന്നാണ് ട്രംപ് പ്രതികരിച്ചത്.
Keywords: INdia, America, Trump, White house
COMMENTS