അഭിനന്ദ് ...
അഭിനന്ദ് ന്യൂഡല്‍ഹി : പ്രവാസികളെയും വിദേശത്തു കുടുങ്ങിക്കിടക്കുന്നവരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചതായി സൂചന. ലോക് ഡൗണിനു ശേഷമായിരിക്കും സര്‍ക്കാര്‍ ഇത്തരം നടപടികളിലേക്കു സജീവമായി തിരിയുക.
വിദേത്തുള്ളവരെ കൊണ്ടുവരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ നടത്തിയ ഒരുക്കങ്ങളെക്കിക്കുറിച്ച് അറിയിക്കാന്‍ സംസ്ഥാന ചിഫ് സെക്രട്ടറിമാര്‍ക്കു വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്‌റിംഗ്ല കത്തയച്ചു.
ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പു കൂടി പരിഗണിച്ച ശേഷമേ കേന്ദ്രം തീരുമാനത്തിലേക്കു കടക്കൂ. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഉന്നത തല യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങളുണ്ടായേക്കും.
പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ക്രിയാത്മകമായ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതു കേരളം മാത്രമാണ്. മറ്റു സംസ്ഥാനങ്ങളൊന്നും കാര്യമായ ഒരുക്കം നടത്തിയിട്ടില്ല. ഗുജറാത്ത്, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൡലാണ് കേരളം കഴിഞ്ഞാല്‍ ഏറ്റവുമധിം പ്രവാസികള്‍ വരാനുള്ളത്.
ഇതില്‍ ഗുജറാത്തും തമിഴ്‌നാടും മഹാരാഷ്ട്രയും ഇപ്പോള്‍ തന്നെ കൊറോണയില്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. അതുകൊണ്ടു തന്നെ പ്രവാസികളെ കൂടി സ്വീകരിക്കാന്‍ അവര്‍ക്കു കഴിയില്ല. കേന്ദ്ര സര്‍ക്കാരിനാകട്ടെ, ഒരു സംസ്ഥാനത്തെ മാത്രം പ്രവാസികളെ തരിച്ചെത്തിക്കാനുമാവില്ല. അതുകൊണ്ടു തന്നെ മലായളികളായ പ്രവാസികള്‍ക്കും മറ്റു സംസ്ഥാനങ്ങള്‍ ഒരുങ്ങുന്നതുവരെ കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്.
തിരിച്ചുകൊണ്ടുവരാന്‍ തുടങ്ങിയാല്‍ ഗള്‍ഫിലും യൂറോപ്പിലും നിന്നായി ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരേണ്ടിവരും. ഇവരില്‍ കൊറോണ വൈറസ് ബാധ ഇല്ലാത്തവരെ മാത്രമേ കൊണ്ടുവരൂ. പക്ഷേ, പരിശോധനാ വേളയില്‍ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഒരു മാസം കഴിഞ്ഞുവരെ ഇപ്പോള്‍ കേരളത്തിലും മറ്റും മറു നാടുകളില്‍ നിന്നു വന്നവര്‍ക്കു കൊറോണ പോസിറ്റീവാകുന്നുണ്ട്. ഇതും കേന്ദ്രത്തെ ആശങ്കയിലാക്കുന്ന കാര്യമാണ്.
യുഎഇയില്‍ നിന്നായിരിക്കും ആദ്യം പ്രവാസികളെ എത്തിക്കുക. പ്രതക്യേക അനുമതിയോടെ പതിവ് യാത്രാ വിമാനങ്ങളും ഇന്ത്യയില്‍നിന്ന് പ്രത്യേകം വിമാനം അയച്ചും ഇവരെ കൊണ്ടുവരും. കപ്പല്‍വഴി ആളെ കൊണ്ടുവരാനും പദ്ധതിയുണ്ട്. യുഎഇയില്‍ ഉള്ളവരെ എത്തിച്ച ശേഷമായിരിക്കും അടുത്ത രാജ്യക്കാരെ പരിഗണിക്കുക. ഗര്‍ഭിണികള്‍, കുട്ടികള്‍, വൃദ്ധര്‍, വിസിറ്റിംഗ് വീസയില്‍ പോയവര്‍ എന്നിവരെയാവും ആദ്യം എത്തിക്കുക.
India begun the process of returning citizens stranded abroad
കേരളം 941 പഞ്ചായത്തുകളോടും 152 ബ്ളോക് പഞ്ചായത്തുകളോടും മുനിസിപ്പാലിറ്റികളോടും കോര്‍പ്പറേഷനുകളോടും പ്രവാസികളെ താമസിപ്പിക്കാന്‍ സ്ഥലം നിശ്ചയിച്ചു വയ്ക്കാന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചു സ്‌കൂളുകളും അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുമെല്ലാം ഇതിനായി കണ്ട് തയ്യാറാക്കിയിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധ കൂടുകയും നിരവധി ഇന്ത്യക്കാര്‍ മരിക്കുകയും ചെയ്യുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ പുറത്തുവിടുന്നതിലും അധികമാണ് അവിടെയുള്ള രോഗവ്യാപന നിരക്ക്. യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ മറുനാട്ടുകാരെ മടക്കിക്കൊണ്ടു പോകാന്‍ അതാതു രാജ്യങ്ങളോട് ആവശ്യപ്പെടുന്നുമുണ്ട്.
ഇതേസമയം, തിരിച്ചെത്തുന്നവര്‍ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ അത് വീണ്ടും ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. ചൈനയില്‍ നിന്നെത്തിയവരുടെ രോഗം ഭേദമായതില്‍ പിന്നെ കേരളത്തില്‍ രോഗവ്യാപനമുണ്ടായത് ഗള്‍ഫിലും ഇറ്റലിയിലും നിന്നു വന്നവരില്‍ നിന്നായിരുന്നു. അതുകൊണ്ടുതന്നെ ഇനി വരുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥമായിരിക്കുകയാണ്.
ജിയോ ഫെന്‍സിംഗ് അടക്കമുള്ള സംവിധാനങ്ങളോടെ, വരുന്നവരില്‍ നിന്നു സത്യവാങ്മൂലം വാങ്ങിയ ശേഷമായിരിക്കും നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കുക.
Summary: The Central Government has begun the process of returning the migrants and those who are stranded abroad. The government will actively turn to such measures after the lockdown.
Foreign Secretary Harshavardhan Shringla has sent a letter to the state chief secretaries informing them of the arrangements they have received to bring them back.
Keywords: The Central Government, Migrants, Lockdown, Foreign Secretary, Harshavardhan Shringla
COMMENTS