അഭിനന്ദ് ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരില്‍ വൈറസ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളില്‍ സന്ദര്‍ശന വ...
അഭിനന്ദ്
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരില്‍ വൈറസ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളില്‍ സന്ദര്‍ശന വീസയില്‍ പോയവരെയും മത്സ്യത്തൊഴിലാളികളെയും ആദ്യം എത്തിക്കുമെന്നു സൂചന.
രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെയും കുട്ടികളെയും ഗര്‍ഭിണികളെയും വൃദ്ധരെയും തിരിച്ചെത്തിക്കും. ഇതിനുള്ള കണക്കെടുപ്പ് വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ ആരംഭിച്ചു.
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കു കത്തയച്ചിരുന്നു. ഓരോ സംസ്ഥാനവും നടത്തിയ തയ്യാറെടുപ്പ് അറിയിക്കാനാണ് കത്തയച്ചത്.
സംസ്ഥാനങ്ങളില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറെടുപ്പ് നടത്തിത്തുടങ്ങി. കൂടാതെ, കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ തയ്യാറെടുപ്പിനെക്കുറിച്ച് ആരാഞ്ഞിരുന്നു.
വിദേശത്തുവച്ചു കൊറോണ ടെസ്റ്റു നടത്തി നെഗറ്റീവ് ഉള്ളവര്‍ക്കു മാത്രമേ വരാന്‍ കഴിയൂ. വരുന്നവരെ അവരവരുടെ വീടിന്റെ പ്രദേശത്തുള്ള വിമാനത്താവളത്തിലെത്തിക്കും. അവിടെനിന്ന് നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റും. നിരീക്ഷണത്തിന് ശേഷമേ വീടുകളില്‍ പോകാന്‍ അനുമതി നല്കൂ.
മറ്റു പ്രവാസികള്‍ക്കു തിരിച്ചു വരാന്‍ വിമാന സര്‍വീസ് സാധാരണ ഗതിയിലാവുന്നതുവരെ കാത്തിരിക്കേണ്ടിവരും. പ്രവാസികളുടെ കണക്കെടുക്കാനായി നോര്‍ക്ക വഴി കേരളം രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
COMMENTS