കൊച്ചി: കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുമേഖലാ ജീവനക്കാരുടെയും ആറു ദിവസത്തെ ശമ്പളം വീതം അഞ്ച...
കൊച്ചി: കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുമേഖലാ ജീവനക്കാരുടെയും ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിച്ചുയ്ക്കാനുള്ള കേരള സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബഞ്ച് ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. ശമ്പളം അവകാശമാണെന്നും ഇതൊരു നിയമപ്രശ്‌നമായതിനാല്‍ അത്തരത്തില്‍ മാത്രമേ കാണാനാവൂ എന്നും കോടതി വ്യക്തമാക്കി.
ഇതേസമയം, എല്ലാവരുടെയും പിന്തുണ സര്‍ക്കാരിനു വേണ്ട അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരക്കെ അംഗീകരിക്കപ്പെട്ടതുമാണ്.
ഇതൊക്കെയാണെങ്കിലും ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ വേതനത്തില്‍ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിനുപയോഗിക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു മാത്രമാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നതിനാല്‍ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണെന്ന് കോടതി അറിയിച്ചു.
ഹര്‍ജിക്കാരുടെ വാദം:
ഏതു ചട്ടമനുസരിച്ചാണ് ശമ്പളം പിടിച്ചുവയ്ക്കുന്നതിനുള്ള ഉത്തരവെന്നു പറയുന്നില്ല. സര്‍വീസ് ചട്ടമനുസരിച്ച് ജീവനക്കാരന് ശമ്പളം സ്വമേധയാ ഉപേക്ഷിക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യാം. ഇവിടെ സ്വമേധയാ പണം കൊടുക്കാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.
ശമ്പളത്തില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പണം പിടിക്കുന്നു. ഈ തുക എന്നു തിരിച്ചു തരുമെന്ന് ഉത്തരവില്‍ പറുന്നില്ല. ശമ്പളം സേവനത്തിനുളള പ്രതിഫലമാണ്. ഭരണ ഘടന അത് ഉറപ്പു നല്‍കുന്നു. അതു നിയമവിധേയമായി മാത്രമേ പിടിച്ചെടുക്കാന്‍ കഴിയൂ. ഒരു ദിവസത്തെ ശമ്പളം പിടിച്ചാലും അത് വേതന നിഷേധമാണ്.
സര്‍ക്കാരിന്റെ വാദം:
ശമ്പളം ഒരു പ്രത്യേക സമയത്തിനുള്ളില്‍ കൊടുക്കണമെന്ന് നിയമം പറയുന്നില്ല. ശമ്പളം കൊടുക്കാതിരിക്കില്ല. നീട്ടി വയ്ക്കുക മാത്രമാണ് ചെയ്യുന്നത്. സമാനമായ തീരുമാനം ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങള്‍ കൈക്കൊണ്ടിരുന്നു. കൃത്യമായ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാം.
സംസ്ഥാന സര്‍ക്കാരിന് വരുമാനം കുറവാണ്. ഇപ്പോള്‍ ശമ്പളം ലഭിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. സര്‍ക്കാരിന്റെ വരുമാനത്തിന്റെ 52 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമാണ് ഉപയോഗിക്കുന്നത്. മദ്യത്തില്‍നിന്നും ലോട്ടറിയില്‍ നിന്നുമുള്ള വരുമാനം നിലച്ചിരിക്കുന്നു. 80,000 കോടി രൂപയുടെ ആവശ്യമുണ്ട് നിലവില്‍.
കോടതിയുടെ ചോദ്യം:
കോവിഡ് പ്രതിരോധത്തിനു വേണ്ടിയാണോ ഈ പണം ഉപയോഗിക്കുന്നതെന്ന് ഉത്തരവില്‍ എവിടെയാണ് പറയുന്നത്?
സര്‍ക്കാരിന്റെ മറുപടി : ശമ്പളം പിടിക്കുന്നത് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാണ്. പ്രളയകാലത്തെ സാലറി ചലഞ്ചും ഇപ്പോഴത്തെ സാലറി കട്ടും തമ്മില്‍ വ്യത്യാസമുണ്ട്.
Keywords: Kerala High Court, Salary Cut, Kerala, Gevernment Employee
COMMENTS