തിരുവനന്തപുരം: ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിച്ചു വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്കുന്നതിനിനുള്ള ക്കാനുളള ഓര്‍ഡിനന്‍സി...
തിരുവനന്തപുരം: ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിച്ചു വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്കുന്നതിനിനുള്ള ക്കാനുളള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.
ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കം ഹൈക്കോടതി വിലക്കിയതോടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരിക്കെ, മറ്റു വഴിയില്ലെന്നു കണ്ടാണ് തീരുമാനം. കോടതിവിധിക്കെതിരേ അപ്പീല്‍ പോകാനായിരുന്നു ആദ്യ തീരുമാനം. ഇതു കോടതി കടന്നുവരാന്‍ വൈകുമെന്നതിനാലാണ് ഓര്‍ഡിനന്‍സ്.
ഡിസാസ്റ്റര്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് എമ്ര്‍ജന്‍സീസ് സ്‌പെഷ്യല്‍ പ്രൊവിഷന്‍ എന്ന പേരിലാണ് ഓര്‍ഡിനന്‍സ്.
പിടിച്ചുവയ്ക്കുന്ന ശമ്പളം എന്നു കൊടുക്കുമെന്ന് ആറുമാസം കഴിഞ്ഞ് അറിയിക്കുമെന്ന് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ശമ്പള വിതരണം മേയ് നാലു മുതല്‍ ആരംഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.
ഇതോടൊപ്പം തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി.
Keywords; Kerala, Governor, Salary Cut, Ordinance
COMMENTS