കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു. 82 വയസായിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെ ആശുപത്രിയില്‍ വച്ചായിരുന...
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു. 82 വയസായിരുന്നു.
വൈകുന്നേരം അഞ്ചു മണിയോടെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.
പ്രമേഹവും ന്യൂറോ പ്രശ്‌നങ്ങളും കുറച്ചുനാളായി അദ്ദേഹത്തെ അലട്ടിയിരുന്നു. ഭാര്യ: ബസന്തി. മകന്‍ സുദിപ്‌റ്റോ.
1962 ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1956 മുതല്‍ 1964 വരെയുള്ള കാലത്ത് ഗോസ്വാമി ഇന്ത്യയ്ക്കായി 50 മത്സരങ്ങള്‍ കളിച്ചു. 1962 നും 1973 നും ഇടയില്‍ 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ബംഗാളിനെ പ്രതിനിധാാനം ചെയ്തു.
അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ 1964 ല്‍ ഏഷ്യന്‍ കപ്പില്‍ റണ്ണറപ്പായി. മോഹന്‍ ബഗാന്‍ താരമായിരുന്നു. കോളേജ് പഠനകാലത്ത്, ഒരേ വര്‍ഷം തന്നെ ഫുട്‌ബോളിലും ക്രിക്കറ്റിലും കൊല്‍ക്കത്ത സര്‍വകലാശാലയുടെ ക്യാപ്ടനായിരുന്നു.
1957 ല്‍ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ച ഗോസ്വാമി, ദേശീയ ടീമിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായിരുന്നു. പക്ഷേ, 1964 ല്‍ ഇരുപത്തേഴാം വയസ്സില്‍ അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോള്‍ ഉപേക്ഷിച്ചു.
ഫുട്‌ബോള്‍ മാത്രമല്ല, ഗോസ്വാമി ക്രിക്കറ്റിലും വിജയതാരമായിരുന്നു. സെന്‍ട്രല്‍, ഈസ്റ്റ് സോണുകളുടെ ക്രിക്കറ്റ് ടീമുകള്‍ സംയുക്തമായി 1966 ല്‍ ഗാരി സോബേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിംഗ്‌സിനു പരാജയപ്പെടുത്തിയ അവിസ്മരണീയ മത്സരത്തില്‍ ഗോസ്വാമി എട്ട് വിക്കറ്റ് നേടിയിരുന്നു. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ഹനുമന്ദ് സിംഗായിരുന്നു ക്യാപ്ടന്‍.
1971-72 സീസണില്‍ അദ്ദേഹം ബംഗാള്‍ രഞ്ജി ട്രോഫി ക്യാപ്റ്റനായിരുന്നു.
Legendary footballer cum cricketer Chuni Goswami is no more
Keywords: India, football, Chuni goswamy, Mohan Baghan
COMMENTS