ന്യൂഡല്‍ഹി: മറുനാടുകളില്‍ ദുരിതത്തിനും ഭയാശങ്കകള്‍ക്കും നടുവില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഉടന്‍ നാട്ടിലെത്താനാവില്ല. പ്രവാസികളെ ഇപ്പോള്‍...
ന്യൂഡല്‍ഹി: മറുനാടുകളില്‍ ദുരിതത്തിനും ഭയാശങ്കകള്‍ക്കും നടുവില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഉടന്‍ നാട്ടിലെത്താനാവില്ല. പ്രവാസികളെ ഇപ്പോള്‍ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദ്ദേശിക്കാനാവില്ലെന്നും തത്കാലം എവിടെയാണോ അവിടെ നില്‍ക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
യുകെയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് ഈ നിലപാടെടുത്തത്. ഹര്‍ജികള്‍ കോടതി നാലാഴ്ച്ചത്തേയ്ക്ക് നീട്ടിവച്ചു.
കൊറോണ വൈറസ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ കോടതി ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. യുഎസ്, യുകെ, ഇറാന്‍, ഗള്‍ഫ് എന്നിവിടങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, അവിദഗ്ദ്ധ തൊഴിലാളികള്‍, മത്സ്യബന്ധന തൊഴിലാളികള്‍ തുടങ്ങിയവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന ഏഴു ഹര്‍ജികളാണ് കോടതിക്കു മുന്നിലെത്തിയത്.
യാത്ര ഇപ്പോള്‍ അനുവദിച്ചാല്‍ അത് സര്‍ക്കാര്‍ നടപ്പാക്കുന്ന യാത്രാവിലക്കിന് എതിരാകും. അതിനാല്‍ തത്കാലം പ്രവാസികളെ കൊണ്ടുവരാനാവില്ലെന്നാണ് കേന്ദ്ര നിലപാട്. ഇറാനില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളിയുടെ ഭാര്യ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വാദം തുടങ്ങിയത്.
യു.കെയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും അവര്‍ സുരക്ഷിതരാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന കര്‍ശന നിലപാട് യുഎഇ ഭരണകൂടം കഴിഞ്ഞ ദിവസം കൈക്കൊണ്ടിരുന്നു. പ്രവാസികളെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍
പുനപ്പരിശോധിക്കുമെന്നും യു.എ.ഇ പറഞ്ഞിട്ടുണ്ട്.
The bench, presided over by Chief Justice SA Bobde postponed the petition to four weeks.
Seven petitions have been filed seeking extradition of students, officials, unskilled laborers and fishermen stranded in US, UK, Iran and the Gulf.
If travel is allowed now, it will go against the government-enforced lockdown and travel ban. The central stand is that the expatriates cannot be brought back right now. The argument began on a petition filed by the wife of a fisherman stranded in Iran.
Keywords: UAE administration, Employment Agreement , Coronavirus, Supreme Court of India
COMMENTS