തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
അതേസമയം കോവിഡ് രോഗം ഭേദമായവരുടെ വിവരം പുറത്തുപോകുന്നത് വലിയ കാര്യമല്ലെന്നും എന്നാല്‍ അവര്‍ക്ക് പിന്നീട് എന്ത് ചികിത്സയാണ് കൊടുക്കുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാസര്‍കോട്ടാണ് ഇത്തരത്തില്‍ കോവിഡ് - 19 രോഗികളുടെ വിവരം ചോര്‍ന്നത്. ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനി കോവിഡ് രോഗം ഭേദമായവരെ വിളിച്ച് വിവരം ശേഖരിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള രോഗികളെ വിളിച്ച് അവര്‍ക്ക് തുടര്‍ ചികിത്സ ആവശ്യമാണെന്നും തങ്ങളുടെ ആശുപത്രിയിലെത്തണമെന്നുമാണ് ആവശ്യപ്പെട്ടത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിളിക്കുന്നതെന്നായിരുന്നു അറിയിച്ചത്.
തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് ബാംഗ്ലൂരിലെ വിവര ശേഖരണ, ഡാറ്റാ ബേസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഇതിനു പിന്നിലെന്ന സൂചന ലഭിച്ചത്.
Keywords: Covid -19 patients, Data leakage, Kasargod, Chief minister

COMMENTS