ഷൗക്കത്ത് നവാസ് കെ കോവിഡ് 19 ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ചപ്പോള്‍ അത് ഒളിമ്പിക്‌സ് അടക്കമുള്ള കായിക മേളകളെയും ഗ്രസിച്ചരി്ക്കുകയാണ...
ഷൗക്കത്ത് നവാസ് കെ
കോവിഡ് 19 ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ചപ്പോള്‍ അത് ഒളിമ്പിക്‌സ് അടക്കമുള്ള കായിക മേളകളെയും ഗ്രസിച്ചരി്ക്കുകയാണ്. കോവിഡ് 19 നല്കിയ ഈ അനിശ്ചിതത്വം 2020 കടന്ന് അടുത്ത വര്‍ഷങ്ങളിലേക്കും ബാധിക്കുമോ എന്ന ആശങ്കയിലാണ് കായികലോകം.
2022ല്‍ ഖത്തറില്‍ നടക്കേണ്ട ലോകകപ്പ് ഫുട്‌ബോളിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ നില്‌ക്കെയുള്ളു ഈ പ്രതിസന്ധി ഫുട്‌ബോള്‍ ലോകത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
സകല കായികമേളകളുടെയും സംഘാടകരും അതാതിന്റെ ഷെഡ്യൂള്‍ മാറ്റാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. പത്യേകിച്ച് 2020 ജൂലായില്‍ ജപ്പാനില്‍ നടക്കാനിരുന്ന ഒളിമ്പിക്‌സ്, ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍-17 വിമണ്‍സ് വേള്‍ഡ് കപ്പ് ഫുട്‌ബോള്‍, വിവിധ ഭൂഖണ്ഡങ്ങളില്‍ നടക്കേണ്ട ഗെയിം ഇനങ്ങളിലെ ലീഗുകളടക്കമുള്ള ടൂര്‍ണ്ണമെന്റുകളും കോവിഡ് കാരണം മാറ്റിവയ്‌ക്കേണ്ടി വന്നിരിക്കുന്നു. ഇക്കാരണത്താല്‍ സംഘാടകര്‍ക്കെന്നപോലെ കായിക താരങ്ങള്‍ക്കും വലിയ സാമ്പാത്തിക നഷ്ടങ്ങളും അതിലുപരി അവസര നഷ്ടങ്ങളുമാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഖത്തറില്‍ സ്റ്റേഡിയം നിര്‍മാണം പുരോഗമിക്കുന്നു
ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ്, ജര്‍മന്‍ ലീഗ്, ഇറ്റാലിയന്‍ ലീഗ് തുടങ്ങിയ ലീഗുകള്‍ തീരാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെ മുടങ്ങിയിരിക്കുകയാണ്. ഇതുകാരണം ഭീമമായ പ്രതിസന്ധി നേരിട്ടിരിക്കുകയാണ് ഫുട്‌ബോള്‍ ഫെഡറേഷനുകള്‍. ഓരോ മുന്‍നിര ക്ലബ്ബുകലും അവരുടെ ആരാധകരോടും കളിക്കാരോടും സുരക്ഷിതമായി വീട്ടിലിരിക്കണമെന്നുള്ള അപേക്ഷയുമായി രംഗത്ത് വന്നിട്ടുണ്ട്.
ഇറ്റാലിയന്‍ 'സീരി 'എ' സംഘാടകര്‍ ലീഗ് ടോപ്പേഴ്സായ യുവന്റസ് വിജയികളായി പ്രഖ്യാപിച്ചതിന് പിന്നാലെ ടീം ആ തീരുമാനത്തിനെതിരെ കടുത്ത നിലപാട് എടുത്തിരിക്കുകയാണ്. ലീഗിലെ ബാക്കി ഉള്ള മുഴുവന്‍ മത്സരങ്ങളും കളിക്കാതെ അവാര്‍ഡ് ഞങ്ങള്‍ സ്വീകരിക്കില്ലെന്ന കടുത്ത നിലപാട് എടുത്തിരിക്കുകയാണ്.
മലപ്പുറത്തിന്റെ ആവേശമായ സെവന്‍സ്
ഏഷ്യന്‍ ലീഗിനും സമാനമായ പ്രതിസന്ധി നേരിട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫൈനല്‍ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തേണ്ടി വന്നത്. വൈറസ് വ്യാപനം കേരളത്തിലെ സെവന്‍സ് ഫുട്‌ബോള്‍ സംഘാടര്‍ക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. ഇതു കടബാധ്യതയിലേക്ക് വരെ സംഘാടകരെ എത്തിച്ചിരിക്കുക്കകയാണ്.
ലോകത്തെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസ് എത്രയും വേഗം വേരറ്റു പോകുമെന്നും കായിക ലോകം അധികം വൈകാതെ ആരവങ്ങളിലേക്കുയരുമെന്നും പ്രത്യാശിക്കാം.
Summary: When Covid 19 spread around the globe, it also affected sporting events, including the Olympics. The uncertainty provided by the Covid19 may affect the future years ahead of 2020.
The crisis is worrying the football world as the preparations for the World Cup in Qatar in 2022 are nearing completion.
Organizers of all sports events are forced to change their schedules. The Olympics in Japan in July 2020, the Under-17 Women's World Cup in India, and the league of tournaments in various continents have beeb postponed due to covid 19 threat.
For this reason, the athletes, like the organizers, are incurring huge financial losses and even more opportunity losses on a daily basis.
Keywords: Football, Copvid 19, Corona, FIFA, World Cup, Qatar, Under-17 Women's World Cup, India
COMMENTS