പ്രവാസികളെ കേന്ദ്രം തിരിച്ചെത്തിക്കണം, പരിശോധനയും ക്വാറന്റൈനും കേരളം ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: അടിയന്തര ആവശ്യമുള്ളവരോ, പ്രയാസം നേരിടുന്നവരോ ആയ പ്രവാസികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോടാവശ്...


തിരുവനന്തപുരം: അടിയന്തര ആവശ്യമുള്ളവരോ, പ്രയാസം നേരിടുന്നവരോ ആയ പ്രവാസികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എല്ലാ അന്താരാഷ്ട്ര നിബന്ധനകളും പാലിച്ചുകൊണ്ട് പ്രവാസികളെ തിരിച്ചെത്തിക്കണം. ആവര്‍ത്തിച്ച് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നും വിശദമായ കത്തയച്ചു.

വിദേശങ്ങളില്‍ കുടുങ്ങിപ്പോയവരില്‍, ഹ്രസ്വകാല ചടങ്ങുകള്‍ക്കു പോയവര്‍, സന്ദര്‍ശക വീസയില്‍ പോയവര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ആളുകള്‍ ഗള്‍ഫിലും മറ്റും കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുന്നില്ല. വരുമാനമൊന്നുമില്ലാത്തതിനാല്‍ ഇവരുടെ ജീവിതം അസാധ്യമായിരിക്കുന്നു.

വിദേശത്തുനിന്നു തിരികെ വരുന്നവരുടെ പരിശോധനയും ക്വാറന്റൈനും കേരളം ഏറ്റെടുക്കും. പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ സാധ്യമായ എല്ലാ സൗകര്യവും അവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കും. ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്നു വിതിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ കേന്ദ്രം തയ്യാറാക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പൊതുസ്ഥലത്ത് കൂടുതല്‍ പേര്‍ എത്തിച്ചേരുന്നത് അനുവദിക്കില്ല

പൊതുസ്ഥലത്ത് കൂടുതല്‍ പേര്‍ എത്തിച്ചേരുന്നത് അനുവദിക്കാനാവില്ല. ഇന്നു ജനം കൂടുതലായി നിരത്തിലിറങ്ങി. വിഷുത്തലേന്ന് ആയതിനാലാവാം വടക്കന്‍ കേരളത്തില്‍ ഇന്നു വലിയ തിരക്കായിരുന്നു. ഇതു ഗൗരവമായി കാണുന്നുണ്ട്.

തമിഴ്നാടുമായി അതിര്‍ത്തികളില്‍ വിവിധ വഴികളിലൂടെ ആളുകള്‍  അതിര്‍ത്തി കടക്കുന്നുണ്ട്. കേരളത്തിലേക്ക് ധാരാളം പേര്‍ വരുന്നു.  ഇക്കാര്യത്തിലും അടിയന്തര നടപടിക്കു നിര്‍ദ്ദേശം കൊടുത്തു.

വിഷു കൈനീട്ടം നാടിനു വേണ്ടിയാവട്ടെ

അത്യസാധാരണമായ പ്രതിസന്ധിയാണ് നാട് നേരിടുന്നത്. അതിനാല്‍ ഇത്തവണത്തെ വിഷു കൈനീട്ടം നാടിനു വേണ്ടിയാവട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തവണത്തെ വിഷുകൈനീട്ടത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി മാറ്റാന്‍ കുട്ടികള്‍ അടക്കം എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

റമദാന്‍ മാസവും ഏപ്രിലില്‍ ആരംഭിക്കുകയാണ്. സക്കാത്ത് എന്ന മഹത്തായ സങ്കല്‍പ്പവും ഇന്നത്തെ പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയായി മാറ്റണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.


Summary: Chief Minister Pinarayi Vijayan appealed to the Prime Minister to send special aircrafts to repatriate Indians stranded overseas.

The expatriates must be repatriated following all international norms. Kerala will undertake  quarantine and medical check up of  those returning from abroad. When the expatriates return they will be provided with all possible facilities. The CM also requested the Center to make plans to rehabilitate expatriates those who lost their jobs.

No more people are allowed in the public space

We cannot allow more people to arrive in the public space. Today, people are increasingly lined up. Perhaps it was because of Vishu.

The Chief Minister requested all people, including children, to make a donation to the Chief Minister's Relief Fund as 'vishu kaineettam'.

Keywords: Kerala, Chiuef Minister, Pinarayi Vijayan, Vishu, Covid 19, Coronavirus

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: പ്രവാസികളെ കേന്ദ്രം തിരിച്ചെത്തിക്കണം, പരിശോധനയും ക്വാറന്റൈനും കേരളം ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി
പ്രവാസികളെ കേന്ദ്രം തിരിച്ചെത്തിക്കണം, പരിശോധനയും ക്വാറന്റൈനും കേരളം ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPq7ICbumD6lCjiK6hJ73JaCBxtBsJ5GUQAFe0f8j3wObWD-nIqPGzf_dtcL8spFioKslDve8PIKViBSbMRzy3wYMT0hKpAFUJnC_wDQLxs0SFuue_Tf5WyezUb2v6B_BrE_sUjVyKvUhv/s640/pinarayi+vijayan_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPq7ICbumD6lCjiK6hJ73JaCBxtBsJ5GUQAFe0f8j3wObWD-nIqPGzf_dtcL8spFioKslDve8PIKViBSbMRzy3wYMT0hKpAFUJnC_wDQLxs0SFuue_Tf5WyezUb2v6B_BrE_sUjVyKvUhv/s72-c/pinarayi+vijayan_vyganews.png
www.vyganews.com
https://www.vyganews.com/2020/04/cm-demands-special-aircrafts-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/cm-demands-special-aircrafts-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy