തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും അഴുകിയ 15,641 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. സംസ്ഥാനത്ത് മത്സ്യങ്ങളില്‍ വിവി...
ലോക് ഡൗണിന്റെ ഭാഗമായി വന്‍തോതില്‍ മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ കലര്‍ത്തി വില്‍പ്പനയ്ക്കെത്തിക്കുന്നു എന്ന വിവരത്തെത്തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഴുകിയ 2865 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
എന്നാല്‍ ഇന്ന് കുളച്ചലില്‍ തമിഴ്നാട് ഫിഷറീസ് വകുപ്പ് വളമാക്കാനായി മാറ്റിവച്ച 8056 കിലോഗ്രാം അഴുകിയ മത്സ്യം കേരളത്തില്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടുകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം ഉപയോഗശൂന്യമായ മത്സ്യം എത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ചത്.
അതുപോലെ തന്നെ കന്യാകുമാരിയിലെ തേങ്ങാപട്ടണത്തുനിന്നും കൊല്ലത്ത് എത്തിച്ച ഉപയോഗ ശൂന്യമായ 9005 കിലോഗ്രാം മത്സ്യവും സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. നീണ്ടകര, കല്ലുംഭാഗം എന്നിവിടങ്ങളിലേക്കാണ് ഇവ വില്‍പ്പനയ്ക്കായി കൊണ്ടുവന്നത്.
Keywords: Chemical laced fish, Kerala, Seized, Sagarrani
COMMENTS