മുംബയ്: വിഖ്യാത ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ ഋഷി കപൂര്‍ (67) അന്തരിച്ചു. അര്‍ബുദ ബാധിതനായി കുറച്ചുനാളായി ചികിത്സയിലായിരു...
മുംബയ്: വിഖ്യാത ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ ഋഷി കപൂര്‍ (67) അന്തരിച്ചു.
അര്‍ബുദ ബാധിതനായി കുറച്ചുനാളായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് മുംബയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
ബോബി എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. മേരാ നാം ജോക്കറില്‍ ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. 1973-2000 കാലത്ത് ബോളിവുഡിന്റെ പ്രിയ പ്രണയനായകനായിരുന്നു.
നാഗിനാ, ഹണിമൂണ്‍, ലൈലാ മജ്നു, സര്‍ഗം, പ്രേം രോഗ്, ചാന്ദ്നി, ബോള്‍ രാധാ ബോല്‍, കഭി കഭി, ദാമ്നി, ഹം തും, നമസ്തേ ലണ്ടന്‍, അമര്‍ അക്ബര്‍, ആന്റണി, ഹം കിസിസെ കം നഹി, ആപ്കെ ദീവാനാ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 'നെറ്റ്ഫ്‌ളിക്‌സില്‍ 'ദ് ബോഡി' എന്ന വെബ് സീരീസിലാണ് ഓടുവില്‍ അഭിനയിച്ചത്.
കൃഷ്ണാ കപൂറിന്റെയും രാജ് കപൂറിന്റെയും മകനാണ്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനിയിച്ചിരുന്ന നീതുസിങാണ് ഭാര്യ. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, ഋതിമ കപൂര്‍ സാഹ്നി എന്നിവരാണ് മക്കള്‍. രണ്‍ദീര്‍ കപൂര്‍, രാജീവ് കപൂര്‍ എന്നിവര്‍ സഹോദരങ്ങള്‍
2018ലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. ഒരു വര്‍ഷത്തിലേറെ യുഎസില്‍ അര്‍ബുദ ചികില്‍സയ്ക്കു ശേഷം സെപ്റ്റംബറിലാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.
തന്റെ രോഗത്തെക്കുറിച്ചു പോലും വളരെ സരസമായാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ എഴുതിയിരുന്നത്.
അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ഹൃദയ ഭേദകമെന്നാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്.
സിനിമാ, സാസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി. പ്രിയ നടന്‍ ഇര്‍ഫാന്‍ ഖാന്റെ നിര്യാണത്തില്‍ വേദനിക്കുന്ന ബോളിവുഡിന് അടുത്ത ആഘാതമായി ഋഷി കപൂറന്റെ മരണം.
Rishi Kapoor dies after two-year battle with cance
Keywords: Rishi Kapoor, Bollywood, Irfan Khan
COMMENTS