മുവാറ്റുപുഴ: സാധാരണക്കാരന്റെ ശബ്ദമായിരുന്ന ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ (77) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത...
മുവാറ്റുപുഴ: സാധാരണക്കാരന്റെ ശബ്ദമായിരുന്ന ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ (77) അന്തരിച്ചു.
കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം. വിവിധ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം ഒരു മാസമായി കിടപ്പിലായിരുന്നു.
ഇടുക്കി രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു. ഭൗതിക ശരീരം മുവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുന്നു.
സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
പ്രമേഹം അദ്ദേഹത്തെ ഏറെ നാളായി അലട്ടിയിരുന്നു. മൂന്നുവര്‍ഷമായി വൃക്കരോഗവും ബാധിച്ചിരുന്നു. അടിമാലി മോര്‍ണിംഗ്സ്റ്റാര്‍ ആശുപത്രിയില്‍ നിന്നാണ് അദ്ദേഹത്തെ രണ്ടാഴ്ച മുന്‍പ് കോലഞ്ചേരിയി ആശുപത്രിയിലെത്തിച്ചത്. അന്നുമുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ അതീവ ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് വെന്റിലേറ്റിലേക്ക് മാറ്റി. കോതമംഗലം രൂപത വിഭജിച്ച് 2003ല്‍ ഇടുക്കി രൂപത രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ മെത്രാനായി.
ഇടുക്കിയുടെ രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെല്ലാം അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു.
Keywords: Idukki Diocese, Bishop Anikkuzhikkattil, Church
COMMENTS