മുംബയ്: ആരാധകരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ വിഫലം. വിഖ്യാത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ വന്‍കുടലിലെ അണുബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്കിട...
മുംബയ്: ആരാധകരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ വിഫലം. വിഖ്യാത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ വന്‍കുടലിലെ അണുബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ അന്തരിച്ചു. 53 വയസ്സായിരുന്നു.
രോഗനില വഷളായതിനെ തുടര്‍ന്ന് മുംബയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ഇന്നുച്ചയോടെ അന്ത്യശ്വാസം വലിക്കുകയായിരുന്നു.
മുംബയ്: ആരാധകരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ വിഫലം. വിഖ്യാത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ വന്‍കുടലിലെ അണുബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ അന്തരിച്ചു. 53 വയസ്സായിരുന്നു.
രോഗനില വഷളായതിനെ തുടര്‍ന്ന് മുംബയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ഇന്നുച്ചയോടെ അന്ത്യശ്വാസം വലിക്കുകയായിരുന്നു.
ഇര്‍ഫാന്റെ അമ്മ ഏതാനും ദിവസം മുന്‍പാണ് മരിച്ചത്. രോഗവും ലോക് ഡൗണും നിമിത്തം അദ്ദേഹത്തിനു അമ്മയെ അവസാനമായി കാണാനും കഴിഞ്ഞിരുന്നില്ല.
ചലച്ചിത്രനടിയായ ഭാര്യ സുതപ സിക്ദറും രണ്ട് ആണ്‍മക്കളും അന്ത്യനിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്നു.
ന്യൂറോ എന്‍ട്രോക്രൈന്‍ ട്യൂമര്‍ എന്ന അപൂര്‍വ രോഗം തന്നെ ബാധിച്ചുവെന്ന് അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
വിദേശത്ത് ചികില്‍സയിലായിരുന്ന ഇര്‍ഫാന്‍ തിരിച്ചെത്തി വീണ്ടും സിനിമയില്‍ സജീവമായി വരികായിയരുന്നു. അംഗ്രേസി മീഡിയമാണ് അവസാനം പൂര്‍ത്തിയാക്കിയ ചിത്രം.
അസാധാരണ അഭിനയശേഷികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഇര്‍ഫാന്‍ ഖാന്‍. ലഞ്ച് ബോക്‌സ്, ലൈഫ് ഒഫ് പൈ, സ്ലം ഡോഗ് മില്ല്യണയര്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എംഎ പാസ്സായ ശേഷം നാഷണല്‍ സ്‌ക്കൂള്‍ ഒഫ് ഡ്രാമയില്‍ ചേര്‍ന്നു. അഭിനയ പഠനത്തിനുശേഷം മുംബയിലേക്ക് മാറി. ചാണക്യ, ചന്ദ്രകാന്ത തുടങ്ങിയ ടിവി സീരിയലുകളില്‍ അഭിനയിച്ചു.
1988ല്‍ മീര നായര്‍ സംവിധാനം ചെയ്ത സലാം ബോംബെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 1990ല്‍ ഏക് ഡോക്ടര്‍ കി മാത് എന്ന ചിത്രത്തിലും 1998ല്‍ സച് എ ലോങ്ങ് ജേര്‍ണി എന്ന ചിത്രത്തിലും അഭിനയിച്ചു.
അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ റോഡ് ടു ലഡാക് എന്ന ലഘു ചിത്രത്തിലെ അഭിനയമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
Jaipur man Irrfan had craving to act right from his childhood
2004ല്‍ ഹാസില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു. പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലൂടെ 2012ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി.
ജുറാസിക് വേള്‍ഡ്, ഇന്‍ഫെര്‍ണോ എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഇര്‍ഫാന്‍ ഖാന്റെ അകാല വിയോഗത്തില്‍ ബോളിവുഡ് ഒന്നാകെ ദുഃഖത്തിലായിരിക്കുകയാണ്.
Summary: Bollywood actor Irfan Khan passed away in Mumbai hospital due to cancer.
COMMENTS