ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊറോണ വൈറസ് ബാധിച്ചു മരിച്ചു. 74 വയസ്സായിരുന്നു. ഹൊറര്‍ സിനിമയായ വിച്‌ഫൈന്‍ഡര്‍ ജനറലിലെ അഭ...
ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊറോണ വൈറസ് ബാധിച്ചു മരിച്ചു. 74 വയസ്സായിരുന്നു.
ഹൊറര്‍ സിനിമയായ വിച്‌ഫൈന്‍ഡര്‍ ജനറലിലെ അഭിനയത്തിലൂടെയാണ് ഹിലരി ഹീത്ത് ഏറെ പ്രശസ്തയായത്. ദി ബോഡി സ്റ്റീലേഴ്‌സ്, ദ ഒബ്ലോങ് ബോക്‌സ്, ക്രൈ ഒഫ് ദി ബാന്‍ഷി എന്നീ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചു.
അഭിനയത്തിനുപുറമെ, 1995 ല്‍ ഹഗ് ഗ്രാന്റ്, അലന്‍ റിക്ക്മാന്‍ എന്നിവര്‍ അഭിനയിച്ച ആന്‍ ഓഫുള്‍ ബിഗ് അഡ്വഞ്ചര്‍ നിര്‍മിച്ചു. കൂടാതെ ടെലി ഫിലിമായ ദി വഴ്സ്റ്റ് വിച്ച് ക്രിമിനല്‍ ലോ, ദി റോമന്‍ സ്പ്രിംഗ്, സ്പ്രിംഗ് ഒഫ് മിസിസ് സ്റ്റോണ്‍, റെബേക്ക ആന്‍ഡ് ഫ്രഞ്ച്മാന്‍സ് ക്രീക് എന്നീ ടെലിവിഷന്‍ സിരീസുകളുടെ നിര്‍മാണ പങ്കാളിയായി.
1999 ല്‍ സ്‌പേസ് എന്ന ടെലിവിഷന്‍ പരമ്പരയിലാണ് ഹിലരി ഒടുവില്‍ അഭിനയിച്ചത്.
Summary: Veteran British actress Hillary Heath has died of coronavirus. He was 74 years old.
Hillary Heath is best known for her role in the horror film Witchfinder General. She also starred in the hit films The Body Steelers, The Oblong Box and Cry of the Banshi.
Se also worked as a production partner for the television series The Worst Witch Criminal Law, The Roman Spring, Spring of Mrs. Stone, Rebecca and Frenchman's Creek. Hillary finally starred in the 1999 television series Space.
Keywords: Veteran British actress, Hillary Heath, Coronavirus,
Hillary Heath, Witchfinder General, The Body Steelers, The Oblong Box and Cry of the Banshi, Stone, Rebecca , Frenchman's Creek
COMMENTS