ചെന്നൈ: കൊവിഡ് -19 ബോധവല്‍കരണത്തിനു ശ്രമിച്ച നടന്‍ റിയാസ് ഖാന് മര്‍ദ്ദനമേറ്റതായി പരാതി. ചെന്നൈയിലെ വസതിക്ക് സമീപത്ത് പ്രഭാത സവാരിക്കിറങ...
ചെന്നൈ: കൊവിഡ് -19 ബോധവല്‍കരണത്തിനു ശ്രമിച്ച നടന്‍ റിയാസ് ഖാന് മര്‍ദ്ദനമേറ്റതായി പരാതി. ചെന്നൈയിലെ വസതിക്ക് സമീപത്ത് പ്രഭാത സവാരിക്കിറങ്ങിയ നടന്‍ എതിരെ വന്ന അഞ്ചുപേരടങ്ങുന്നസംഘത്തോട് സാമൂഹിക അകലം പാലിച്ച് നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും സംഘത്തിലൊരാള്‍ നടനെ മര്‍ദ്ദിക്കുകയുമായിരുന്നു. റിയാസ്ഖാന്‍ തന്നെയാണ് തമിഴ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സാമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Actor Riyas Khan, Covid - 19, Attacked, Public
COMMENTS