തിരുവനന്തപുരം : പ്രമുഖ സിനിമ-സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ (67) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അന്തരിച്ചു. അ...
തിരുവനന്തപുരം : പ്രമുഖ സിനിമ-സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ (67) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അന്തരിച്ചു.
അസുഖബാധിതനായി കുറച്ചു കാലമായി അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നൂറിലേറെ സീരിയലുകളിലും 46 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രമുഖ നാടകകൃത്ത് ടി എന്‍ ഗോപിനാഥന്‍ നായരുടെ മകനാണ്. സൗദാമിനിയാണ് അമ്മ. ഭാര്യ: ഗീതാലക്ഷ്മി. കുട്ടികളില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി ഭാര്യയ്‌ക്കൊപ്പം 'തണല്‍' എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നുണ്ട്. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തരവനാണ്.
1976ല്‍ പുറത്തിറങ്ങിയ മധുരം തിരുമധുരം എന്ന സിനിമയില്‍ താഴ്‌വരയില്‍ മഞ്ഞുപെയ്തു... എന്ന ഗാനം എഴുതിക്കൊണ്ട്, ഗാനരചയിതാവായാണ് സിനിമയിലെത്തിയത്. നിരവധി ചെറുകഥകള്‍ എഴുതിയിട്ടുണ്ട്.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതിതിരുനാളാണ് രവി വള്ളത്തോള്‍ അഭിനയിച്ച ആദ്യ സിനിമ. തുടര്‍ന്ന് അടൂരിന്റെ നാലുപെണ്ണുങ്ങള്‍, വിധേയന്‍, മതിലുകള്‍, കോട്ടയം കഞ്ഞച്ചന്‍, വിഷ്ണുലോകം, സര്‍ഗം, കമ്മിഷണര്‍, ഇടുക്കി ഗോള്‍ഡ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
1986ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത 'വൈതരണി'യിലൂടെ സീരിയല്‍ രംഗത്തെത്തി. അച്ഛന്‍ ടി.എന്‍. ഗോപിനാഥന്‍ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ എഴുതിയത്. അമേരിക്കന്‍ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു.
ശിശുവിഹാര്‍ മോഡല്‍ ഹൈസ്‌കൂള്‍, മാര്‍ ഇവാനിയോസ് കോളേജ്, കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാര്‍ ഇവാനിയോസ് കോളേജില്‍ ജഗതി ശ്രീകുമാറിന്റെ സഹപാഠി ആയിരുന്നു. നാടകങ്ങളില്‍ ജഗതിക്കൊപ്പം സ്ത്രീവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Ravi Vallathol as female lead in drama with Jagathy Sreekumar in College days
Summary: Noted actor Ravi Vallathol (67) died at a private hospital in Thiruvananthapuram.
He had been absent from acting for some time due to ill health. He has acted in more than 100 serials and 46 films.
Keywords: Ravi Vallathol, Malayalam Movie, Serial Artist, TN gopinathan Nair, Thanal
COMMENTS