തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് നിയമപരമായി മദ്യം നല്കുന്നതിനായി അബ്കാരി നിയമത്തില്‍ സര്‍ക്കാര...
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് നിയമപരമായി മദ്യം നല്കുന്നതിനായി അബ്കാരി നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി.
മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി. ഏപ്രില്‍ 24ന് പുറത്തിറങ്ങിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. എന്നാല്‍, ഹൈക്കോടതിയുടെ വിലക്കുള്ളതിനാല്‍ ഉടന്‍ മദ്യം നല്കാനാവില്ല. അതിനുള്ള പഴുത് ആലോചിക്കുകയാണ് സര്‍ക്കാര്‍.
വെയര്‍ഹൗസില്‍ എത്തുന്നവര്‍ക്ക് മദ്യം നല്‍കാമെന്നാണ് നിയമ ഭേദഗതി പറയുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ എത്തുന്ന അത്യാവശ്യക്കാര്‍ക്ക് മദ്യം നല്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഭേദഗതി.
ഓണ്‍ ലൈനിലൂടെ മദ്യ വില്പന സര്‍ക്കാരിന്റെ അജന്‍ഡയിലുണ്ട്. അതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട്. ഇതിനുള്ള ആദ്യ പടികൂടിയാണ് ഇപ്പോഴത്തെ നിയമഭേദഗതിയെന്നാണ് കരുതുന്നത്.
കേരളത്തില്‍ എല്ലാ ജില്ലകളിലും ബിവറേജസ് ഗോഡൗണുണ്ട്. എറണാകുളം ജില്ലയില്‍ രണ്ടു ഗോഡൗണും മറ്റെല്ലാ ജില്ലകളിലും ഓരോ ഗോഡൗണുമാണുള്ളത്.
ഡോക്ടര്‍മാരുടെ കുറിപ്പോടെ മദ്യം നല്കാനുള്ള തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ലോക് ഡൗണ്‍ കാലത്തെ അവശ്യസാധനങ്ങളുടെ കൂട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മദ്യത്തെ ഉള്‍പ്പെടുത്തിയിട്ടുമില്ല.
പക്ഷേ, മദ്യ വില്പന നിലച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതില്‍ നിന്നു പുറത്തുവരുന്നതിനാണ് സര്‍ക്കാര്‍ ഏതു വിധേനയും മദ്യ വില്പനയ്ക്കു ശ്രമിക്കുന്നത്.
മാത്രമല്ല, സംസ്ഥാനത്ത് വ്യാജവാറ്റും കഞ്ചാവ് വില്പനയും പെരുകുകയും ചെയ്തിട്ടുണ്ട്. ഇതുയര്‍ത്തുന്ന സാമൂഹ്യ പ്രശ്‌നങ്ങളും മദ്യവില്പന പെട്ടെന്നു തുടങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്.
Summary: The Government of Kerala has amended the Abkari Act to sell liquor from Beverages Corporation godowns to individuals. The amendment is effective from March 30 with retrospective effect. The amendment was made in an extraordinary gazette notification issued on April 24.
Keywords: Abkari Rule, Kerala, Bar, Covid 19
COMMENTS