40 മലയാളി നഴ്‌സുമാര്‍ക്കു കൊറോണ ബാധിച്ച മുംബയ് സ്വകാര്യ ആശുപത്രിയില്‍ രോഗബാധിതരക്കൊണ്ടു ജോലിയെടുപ്പിച്ചു, ആശുപത്രി നിരോധിത മേഖലയായി പ്രഖ്യാപിച്ചു, ഗുരുതര പ്രതിസന്ധിയില്‍ മഹാനഗരം

ന്യൂസ് ഡെസ്‌ക് മുംബയ്: സൗത്ത് മുംബയിലെ വൊക്കാഡെ ആശുപത്രിയിലെ ഡോക്ടര്‍മാരും 40 മലയാളി നഴ്‌സുമാരും ഉള്‍പ്പെടെ 51 പേര്‍ക്ക് കൊറോണ വൈറസ് ബ...


ന്യൂസ് ഡെസ്‌ക്

മുംബയ്: സൗത്ത് മുംബയിലെ വൊക്കാഡെ ആശുപത്രിയിലെ ഡോക്ടര്‍മാരും 40 മലയാളി നഴ്‌സുമാരും ഉള്‍പ്പെടെ 51 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥരീകരിച്ചത് രാജ്യമാകെ ആശങ്ക പടര്‍ത്തുന്നു.

ഈ ആശുപത്രിയിലെ മൂന്നു രോഗികള്‍ കൊറോണ ബാധിച്ചു മരിച്ചിരുന്നു. പിന്നാലെ, ഈ ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗികളില്‍ നിന്നാവാം ഇവര്‍ക്കു രോഗം പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. ഇവരുമായി ഇടപഴകിയതു വഴിയാകാം ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കു രോഗം പകര്‍ന്നതെന്നാണ് സംശയം.

എന്നാല്‍, ആശുപത്രി അധികൃതരുടെ വീഴ്ചയാണ് ഇത്തരത്തില്‍ രോഗം പടരാന്‍ കാരണമെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. രോഗബാധ സംശയിച്ച് ഇവിടെ തന്നെ നിരീക്ഷണത്തിലുണ്ടായിരുന്ന നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ ജോലിക്കു നിയോഗിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് മുംബയ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.

കാര്യമായ രോഗലക്ഷണങ്ങളില്ലാതെയാണ് ഇവരില്‍ പലര്‍ക്കും കോവിഡ്19 ടെസ്റ്റ് പോസിറ്റീവായിരിക്കുന്നത്. ഇത് ഇവിടെ ജോലി ചെയ്യുന്ന മറ്റു ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഇവിടെയുള്ള 200 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരുടെയും ഫലം വന്നാല്‍ മാത്രമേ രോഗം എത്രമാത്രം പടര്‍ന്നുവെന്നു വ്യക്തമാകൂ.

രോഗബാധിതരായവരെ ഈ ആശുപത്രിയില്‍ത്തന്നെ ക്വാറന്റൈന്‍ ചെയ്തു. ഈ ആശുപത്രിയെ കണ്ടെയ്ന്‍മെന്റ് മേഖല (അടച്ചുപൂട്ടിയ മേഖല) യായി മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആശുപത്രിയിലേക്കോ  അകത്തേക്കോ പുറത്തേക്കോ ഇനി ആരെയും കടത്തിവിടില്ല.

ആശുപത്രിയില്‍ കഴിയുന്നവര്‍ക്കു വേണ്ടതെല്ലാം ഇവിടേക്ക് എത്തിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍അറിയിച്ചു.

ആശുപത്രിയിലെ ഒരു സര്‍ജനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയിലാണ് താമസം. ഈ ആശുപത്രിയില്‍ മുന്നൂറോളം നഴ്സുമാരുണ്ട്. ഇവരില്‍ 200 ലധികവും മലയാളികളാണ്.

Summary: 51 people, including doctors and 40 Malayalee nurses at Wokade Hospital in South Mumbai, have been diagnosed with covid 19 virus.

Three patients in this hospital died of coronary virus disease earlier. Subsequently, seven nurses of this hospital were diagnosed with the covid 19. It is suspected that more people have now become infected by their interaction.

Many of them are positive for the Covid19 test without any significant symptoms. This has also caused concern to other employees working here.


Keywords: Malayalee nurses,t Wokade Hospital, South Mumbai,  Covid 19, Virus, Covid 19








COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: 40 മലയാളി നഴ്‌സുമാര്‍ക്കു കൊറോണ ബാധിച്ച മുംബയ് സ്വകാര്യ ആശുപത്രിയില്‍ രോഗബാധിതരക്കൊണ്ടു ജോലിയെടുപ്പിച്ചു, ആശുപത്രി നിരോധിത മേഖലയായി പ്രഖ്യാപിച്ചു, ഗുരുതര പ്രതിസന്ധിയില്‍ മഹാനഗരം
40 മലയാളി നഴ്‌സുമാര്‍ക്കു കൊറോണ ബാധിച്ച മുംബയ് സ്വകാര്യ ആശുപത്രിയില്‍ രോഗബാധിതരക്കൊണ്ടു ജോലിയെടുപ്പിച്ചു, ആശുപത്രി നിരോധിത മേഖലയായി പ്രഖ്യാപിച്ചു, ഗുരുതര പ്രതിസന്ധിയില്‍ മഹാനഗരം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7Wwv-9Dgir50VvbK3_NI-q7blcGx0NSAgybzXcw34N-aVcjMPzqPMyAJ1pxx-9U4LMtf3AGXdqokpBhide_zxKpRJrfcy4163DiguPbcSoxt5nIHMN3CQdjPP8F0gpy2xeFLWKeCeMSTv/s640/wokhrdt+hospotal.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7Wwv-9Dgir50VvbK3_NI-q7blcGx0NSAgybzXcw34N-aVcjMPzqPMyAJ1pxx-9U4LMtf3AGXdqokpBhide_zxKpRJrfcy4163DiguPbcSoxt5nIHMN3CQdjPP8F0gpy2xeFLWKeCeMSTv/s72-c/wokhrdt+hospotal.png
www.vyganews.com
https://www.vyganews.com/2020/04/40-malayalee-nurses-at-wokade-hospital.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/40-malayalee-nurses-at-wokade-hospital.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy