കൊച്ചി : പനമ്പള്ളി നഗറിൽ ലോക് ഡൗൺ വിലക്ക് ലംഘിച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയതിന് അറസ്റ്റിലായ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 40 പേരെ കേസ് ചാർജ് ച...
കൊച്ചി : പനമ്പള്ളി നഗറിൽ ലോക് ഡൗൺ വിലക്ക് ലംഘിച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയതിന് അറസ്റ്റിലായ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 40 പേരെ കേസ് ചാർജ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ നടപടി ആരംഭിച്ചു.
കേരള എപിഡെമിക് ഡിസീസസ് ഓഡിനൻസ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുക്കുക. 10,000 രൂപ പിഴയും രണ്ടു വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കുമേൽ ചുമത്തുക.
പനമ്പിള്ളി നഗറിലെ വാക് വേയിൽ പ്രഭാതസവാരി പാടില്ലെന്ന് പോലീസ് നിർദേശിച്ചിരുന്നു. വിലക്ക് ലംഘിച്ച് നിരവധിപേർ രാവിലെ നടക്കാൻ എത്തുന്നതായി റിപ്പോർട്ട് കിട്ടിയിരുന്നു.
തുടർന്ന് ഡ്രോൺ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ നടക്കാനിറങ്ങിയവരെ കണ്ടെത്തിയ ഉടൻതന്നെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തതു: രണ്ടു സ്ത്രീകൾ ഉൾപ്പെടെ 41 പേരാണ് അറസ്റ്റിലായത്. കുറേപ്പേർ പൊലീസിന് പിടികൊടുക്കാതെ ഓടി രക്ഷപ്പെട്ടു.
Keywords: Kochi, Morning walk, Panampalli Nagar, Covid 19

COMMENTS