സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ലോക് ഡൗണ്‍ ഇളവുകള്‍ ആസ്വദിക്കാന്‍ മത്സരിക്കുന്നവരുടെ കണ്ണു തുറക്കേണ്ട ദിനമാണിന്ന്. ഇന്നലെ ആറു പേര്‍ക്ക...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ലോക് ഡൗണ്‍ ഇളവുകള്‍ ആസ്വദിക്കാന്‍ മത്സരിക്കുന്നവരുടെ കണ്ണു തുറക്കേണ്ട ദിനമാണിന്ന്. ഇന്നലെ ആറു പേര്‍ക്കു മാത്രമാണ് കേരളത്തില്‍ പുതുതായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തതെങ്കില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം 19 ആയി. ഇന്നു രോഗം ഭേദമായത് 16 പേര്‍ക്കും.
ഇന്നത്തെ രോഗബാധിതരില്‍ 10 പേരും കണ്ണൂര്‍ ജില്ലക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും, വലിയ ട്രാഫിക് ജാം ഉണ്ടാകുന്ന തരത്തിലായിരുന്നു ഇന്നു കണ്ണൂരില്‍ ജനം പുറത്തിറങ്ങിയത്.
കണ്ണൂരില്‍ ഒന്‍പത് പേരും വിദേശത്തുനിന്ന് എത്തിയവരാണ്. സമ്പര്‍ക്കം വഴി ഒരാള്‍ക്കു മാത്രമാണ് രോഗം പിടിപെട്ടത്. പാലക്കാട് നാല് പേര്‍ക്കും കാസര്‍കോട് മൂന്ന് പേര്‍ക്കും മലപ്പുറത്തും കൊല്ലത്തും ഒരോ വ്യക്തികള്‍ക്കും ഇന്നു രോഗം റിപ്പോര്‍ട്ടു ചെയ്തു.
പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗബാധിതരില്‍ ഓരോ വ്യക്തികള്‍ തമിഴ് നാട്ടില്‍ നിന്നെത്തിയവരാണ്.
കണ്ണൂര്‍ 7, കാസര്‍കോട് 4, കോഴിക്കോട് 4, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഇന്നു രോഗം ഭേദമായവരുടെ കണക്ക്.
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവര്‍: 426
ചികിത്സയിലുള്ളവര്‍: 117
നിരീക്ഷണത്തിലുള്ളവര്‍: 36,667
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍: 332
ഇന്ന് ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടവര്‍: 102
പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ : 20,252
രോഗബാധയില്ലെന്ന് ഉറപ്പാക്കിയവ: 19,442.
Summary: This is the day to open the eyes of those who enjoy the lockdown concessions in Kerala. At least 16 people have fallen ill today with covid 19 virus in the state.
Chief Minister Pinarayi Vijayan said in a press conference that 10 of the victims were from Kannur district.
Nine of them came from abroad. Only one person got infected through contact. Four persons from Palakkad, three from Kasargod and one each from Malappuram and Kollam have been reported.
In Palakkad, Malappuram and Kollam districts each person affected by the disease came from Tamil Nadu.
Keywords: Chief Minister, Pinarayi Vijayan, Coronavirus, Covid 19, Kannur
COMMENTS