83 വയസ്സുകാരന്‍ ഉള്‍പ്പെടെ എട്ടു വിദേശികളെ സുഖപ്പെടുത്തി തിരിച്ചയച്ചു തിരുവനന്തപുരം: പന്ത്രണ്ട് പേര്‍ക്ക് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്...
83 വയസ്സുകാരന്‍ ഉള്‍പ്പെടെ എട്ടു വിദേശികളെ സുഖപ്പെടുത്തി തിരിച്ചയച്ചു
തിരുവനന്തപുരം: പന്ത്രണ്ട് പേര്‍ക്ക് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇന്നു രോഗബാധിതരായ 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് പകര്‍ന്നിരിക്കുന്നത്. കേരളത്തില്‍ സമ്പര്‍ക്കം വഴി ഇത്രയും പേര്‍ക്ക് രോഗബാധ ഉണ്ടാകുന്നത് ആദ്യമായാണ്.
ഇതേസമയം, ചികിത്സയിലുള്ള 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി.
ഇറ്റലിയില്‍ നിന്നടക്കമുള്ള എട്ട് കൊറോണ വൈറസ് ബാധിതരെ ചികിത്സിച്ച് ഭേദപ്പെടുത്തി തിരിച്ചയച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
സുഖപ്പെടുത്തിയവരില്‍ 83, 76 വയസ്സുകാരും വരെ ഉള്‍പ്പെടുന്നു. ഗുരുതരമായിരുന്നു ചിലരുടെ നില. ഇവരില്‍ ഏഴു പേര്‍ക്ക് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സിച്ചത്.
വര്‍ക്കലയില്‍ മാര്‍ച്ച് 13 നാണ് വിദേശിക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിച്ചു. മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിയവേ നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച ബ്രയാന്‍ നെയിലിനെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരില്‍ ബ്രയാന്റെ നില ഗുരുതരമായിരുന്നു. ഇവരെല്ലാം ഭേദമായി നാട്ടിലെത്തിയ ശേഷം കേരളത്തെ അഭിനന്ദിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 357 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥീരികരിച്ചത്. ഇഅവരില്‍ 258 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 1,36,195 പേര്‍ നിരീക്ഷണത്തിലുണ്ട്. 1469 സാമ്പിളുകളില്‍ രോഗബാധയില്ലെന്ന് ഇന്ന് ഉറപ്പാക്കി.
പരിശോധനാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനായി നാല് ദിവസം കൊണ്ട് പുതിയ നാല് ലാബ് സജ്ജീകരിക്കും. പതിനാല് ജില്ലക്ക് പതിനാല് ലാബ് എന്നതാണ് ലക്ഷ്യമിടുന്നത്.
കര്‍ണാടകം ഇപ്പോഴും അതിര്‍ത്തി കടന്നു ചികിത്സയ്ക്കു പോകാന്‍ സമ്മതിക്കുന്നില്ല. ചികിത്സ കിട്ടാതെ ഇന്നും ഒരാള്‍ മരിച്ചു. കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിലേക്ക് ആവശ്യമെങ്കില്‍ ആകാശമാര്‍ഗം എത്തിക്കും.
രോഗവ്യാപനം നിയന്ത്രിതമായതുകൊണ്ട് നമ്മള്‍ സുരക്ഷിതരായെന്ന് ചിലര്‍ കരുതുന്നു. ഈ ധാരണ ശരിയല്ല. അശ്രദ്ധ കാട്ടിയാല്‍ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴും സംസ്ഥാനത്തുള്ളത്.
ആരും ലോക് ഡൗണ്‍ നിബന്ധന ലംഘിക്കരുത്. ഈസ്റ്ററും വിഷുവും മുന്‍നിറുത്തി വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ ശാരീരിക അകലം കര്‍ശനമായി പാലിക്കണം. ഇക്കാര്യത്തില്‍ പൊലീസും ജനങ്ങളും വ്യാപാരികളും സന്നദ്ധ പ്രവര്‍ത്തകരും ജാഗ്രതയോടെ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Summary: Chief Minister Pinarayi Vijayan said that 11 more people confirmed with covid 19 today in the state.
This is the first time such a large number of people have come to Kerala through contact. Meanwhile, the results of 13 treated patients were negative.
Eight coronavirus cases, including those from Italy, have been treated and sent back, the chief minister said. Seven of them were admitted to the Ernakulam Medical College Hospital and one to the Thiruvananthapuram Medical College Hospital.
Keywords: Kerala, Covid 19, Coronavirus, Foreigner, Varkala, Thiruvananthapuram Medical College Hospital, Brian Neil, Munna, Chief Minister, Pinarayi Vijayan
COMMENTS