സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്കുകൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്കുകൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറു പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോ വ്യക്തികള്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്.
ഇന്നു രോഗം ബാധിച്ചവരില്‍ കാസര്‍കോട്ടെ മൂന്നു പേരും കണ്ണൂരിലെയും കാസര്‍കോട്ടെയും ഓരോ വ്യക്തികളും ദുബായില്‍ നിന്നു വന്നവരാണ്. ആലപ്പുഴ, കൊല്ലം, കാസര്‍കോട് എന്നിവിടങ്ങളിലെ ഓരോ രോഗബാധിതര്‍ നിസാമുദ്ദീനിലെ തബലീഗ് മതസമ്മേളനത്തിനു പോയി വന്നവരാണ്. പാലക്കാടുനിന്നുള്ളയാള്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നു വന്നതണ്. കാസര്‍കോട്ടു രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.
സംസ്ഥാനത്ത് ഇതുവരെ 306 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കണ്ണൂര്‍ ജില്ലയില്‍ നിന്നു ഏഴു പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലം നെഗറ്റീവ് ആയി.A British National who was admitted with severe #COVID19 symptoms has been discharged. He was under treatment in Ernakulam Government Medical College. This story of survival is just one of the many from across the State. Congratulations to our health professionals. pic.twitter.com/TZHVH82wWV— Shailaja Teacher (@shailajateacher) April 4, 2020
വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍-254
രോഗമുക്തി നേടി ഡിസ്ചാര്‍ജായവര്‍- 50
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍-1,70,621
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-734
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-174
പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍-9744
നെഗറ്റീവ് ഫലം വന്നവ-8586
Keywords: Covid 19, Kerala, Kasargod, Kannur, Kasargod, Alappuzha, Kollam, Kasargod, Tabalig religious conference , Nizamuddin, Maharashtr,
COMMENTS