തിരുവനന്തപുരം: ഗ്രീന്‍ സോണില്‍ നിന്നു ഓറഞ്ച് സോണിലേക്കു മാറിയ ഇടുക്കി ജില്ലയില്‍ ആറു പേര്‍ക്കും കോട്ടയം ജില്ലയില്‍ അഞ്ചു പേര്‍ക്കുമായി ഇ...
തിരുവനന്തപുരം: ഗ്രീന്‍ സോണില്‍ നിന്നു ഓറഞ്ച് സോണിലേക്കു മാറിയ ഇടുക്കി ജില്ലയില്‍ ആറു പേര്‍ക്കും കോട്ടയം ജില്ലയില്‍ അഞ്ചു പേര്‍ക്കുമായി ഇന്നു കേരളത്തില്‍ 11 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.
ഇടുക്കി ജില്ലയിലെ ആറുപേരില്‍ ഒരാള്‍ സ്‌പെയിനില്‍ നിന്നും രണ്ടു പേര്‍ തമിഴ്നാട്ടില്‍ നിന്നും വന്നവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
കോട്ടയം ജില്ലയിലെ വൈറസ് ബാധിതരില്‍ ഒരാള്‍ അന്യസംസ്ഥാനത്തു നിന്നു വന്നതാണ്. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
11 persons confirmed with Covid-19 in Kerala today
നാലു പേരാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോ വ്യക്തികള്‍ക്കാണ് രോഗമുക്തി.
123 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
20,127 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 462 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 99 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ ഫലം നെഗറ്റിവാണ്.
കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍കാട് എന്നീ പ്രദേശങ്ങളെ പുതുതായി ഹോട്ട് സ്‌പോട്ടില്‍ പെടുത്തി. ഇപ്പോള്‍ സംസ്ഥാനത്ത് 87 ഹോട്ട് സ്‌പോട്ടുകളുണ്ട്.
Summary: Covid-19 has been confirmed to 11 people in Kerala today, six in Idukki district and five in Kottayam district. Of the six in Idukki district, one is from Spain and two are from Tamil Nadu. Three people were infected with the virus through contact. Health Minister KK Shailaja said one of them is a doctor.
Keywords: Corona, Covid-19, Kerala , Idukki district, Kottayam district, Spain , Tamil Nadu, Health Minister KK Shailaja
COMMENTS