ഇന്നു രോഗം റിപ്പോര്‍ട്ടു ചെയ്തത് തിരുവനന്തപുരം, കൊല്ലം, കാസര്‍കോടു ജില്ലകളില്‍ തിരുവനന്തപുരം : കേരളത്തില്‍ ഇന്നു 10 പേര്‍ക്കുകൂടി കോവി...
ഇന്നു രോഗം റിപ്പോര്‍ട്ടു ചെയ്തത് തിരുവനന്തപുരം, കൊല്ലം, കാസര്‍കോടു ജില്ലകളില്‍
തിരുവനന്തപുരം : കേരളത്തില്‍ ഇന്നു 10 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേര്‍ കൊല്ലം ജില്ലയിലും തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്ത് പേര്‍ രോഗമുക്തരാവുകയും ചെയ്തു.
ഇന്നു രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ കാസര്‍കോട്ട് ദൃശ്യമാധ്യമപ്രവര്‍ത്തകനുമാണ്.
കൊല്ലം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയാണ് അഞ്ചുപേര്‍ക്ക് രോഗം ബാധിച്ചത്. ഒരാള്‍ ആന്ധ്രയില്‍നിന്നു വന്നതാണ്.
തിരുവനന്തപുരത്ത് രോഗം ബാധിച്ചവരില്‍ ഒരാള്‍ തമിഴ്നാട്ടില്‍ നിന്നു വന്നതാണ്. സമ്പര്‍ക്കത്തിലൂടെയാണ് കാസര്‍കോട് രണ്ട് പേര്‍ക്ക് രോഗം വന്നത്.
രോഗം ഭേദമായവരില്‍ കണ്ണൂരും കോഴിക്കോടും കാസര്‍കോടും മൂന്ന് പേര്‍ക്ക് വീതമുണ്ട്. പത്തനംതിട്ടയില്‍ ഒരാള്‍ക്ക് ഫലം നെഗറ്റീവായി.
നിലവില്‍ ആലപ്പുഴ, വയനാട് ജില്ലകളില്‍ ആരും രോഗം ബാധിച്ചു ചികിത്സയിലില്ല.
സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം: 102
ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം: 495
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം: 20673
ആശുപത്രികളിലുള്ളവരുടെ സംഖ്യ: 51
പുതിയ ഹോട്ട് സ്‌പോട്ടുകള്‍: ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസര്‍കോട്ടെ അജാനൂര്‍ പഞ്ചായത്തുകള്‍.
Kerala: Ten coronavirus cases reported in Thiruvananthapuram, Kollam and Kasaragod districts
Summary: Covid confirmed to 10 more people in Kerala today. Six patients were diagnosed with the disease in Kollam district and two each in Thiruvananthapuram and Kasaragod districts.
Keywords: Kerala, Coronavirus, Covid 19, Pinarayi Vijayan, Hot Spot
COMMENTS