മുംബയ്: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസം നീണ്ട ചോദ...
മുംബയ്: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു.
രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റാണാ കപൂറിന്റെ മുംബയിലെ വസതിയില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു.
കപൂറിനും യെസ് ബാങ്കിന്റെ മുന്‍ ഡയറക്ടര്‍മാര്‍ക്കുമെതിരെ ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടുന്നത് തടയാനാണ് പ്രധാനമായും ഈ നീക്കം.
അനധികൃതമായി ഡി.എച്ച്.എഫ്.എല്ലിന് വായ്പ നല്‍കിയതിന് പിന്നാലെ റാണ കപൂറിന്റെ അക്കൗണ്ടിലേക്ക് ഭീമമായ തുക എത്തിയതായി കണ്ടെത്തയിരുന്നു. ഡിഎച്ച്എലിന് സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുമായും ബന്ധമുണ്ട്.
യെസ് ബാങ്ക് തകര്‍ന്നതോടെ നിക്ഷേപകരും നെട്ടോട്ടത്തിലാണ്. ഒരു ദിവസം ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി വ്യാഴാഴ്ച റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
Keywords: The Enforcement Directorate , Rana Kapoor , ED, New Delhi , Mumbai,YES Bank founder
COMMENTS