വാഷിങ്ടണില്‍ നിന്ന് എം രാഖി ലോക് ഡൗണിന്റെ പ്രാധാന്യവും ആവശ്യവുമെന്തെന്ന് ഇനിയും മനസ്സിലാക്കാത്ത ജനവും മനുഷ്യന്റെ ജീവനെക്കാള്‍ സമ്പദ് വ...
വാഷിങ്ടണില്‍ നിന്ന് എം രാഖി
ലോക് ഡൗണിന്റെ പ്രാധാന്യവും ആവശ്യവുമെന്തെന്ന് ഇനിയും മനസ്സിലാക്കാത്ത ജനവും മനുഷ്യന്റെ ജീവനെക്കാള്‍ സമ്പദ് വ്യവസ്ഥയ്ക്കു പ്രാധാന്യം കൊടുക്കുന്ന ഭരണകൂടത്തിന്റെ നയവും ചേര്‍ന്ന് അമേരിക്കയെ ശവപ്പറമ്പാക്കി മാറ്റുന്ന കാഴ്ചയ്ക്കു മുന്നില്‍ നിന്നാണ് ഈ കുറിപ്പെഴുതുന്നത്.
ഇന്നലെ മാത്രം പതിനാറായിരത്തില്‍പ്പരം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഫ്‌ളോറിഡ പോലുള്ള സംസ്ഥാനങ്ങളില്‍ ഇനിയും കാര്യമായി ലോക് ഡൗണ്‍ നടപ്പാക്കിയിട്ടില്ല. ഇവിടെ ബീച്ചുകളിലും മറ്റും ഇപ്പോഴും നൂറുകണക്കിന് ആളുകളാണെത്തുന്നത്. ചെറിയ കുട്ടികളെയും കൊണ്ട് എത്തുന്നവരും കുറവല്ലെന്നാണ് അവിടെനിന്നുള്ള സുഹൃത്തുക്കള്‍ പറയുന്നത്.U.S. Army Soldiers are out in Manhattan, NYC and Miami, Florida. If you are out for unessential business you will be shot and arrested. They are not playing around ! They mean business! pic.twitter.com/LPf6civ7NY— Renee Lynn (@Voice_For_India) March 28, 2020
സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ഇനിയും അമേരിക്കക്കാരുടെ തലയില്‍ കയറിയിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള രാജ്യത്ത് ജീവിക്കുന്ന നമ്മളെ ഇതൊന്നും ബാധിക്കില്ലെന്ന ചിന്തയാണ് ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും.
101,657 രോഗികളുമായി ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യമായി ഇന്നലെ അമേരിക്ക മാറിയിരിക്കുന്നു. ചൈന വൈറസ് എന്നു വിളിച്ച് അധിക്ഷേപിച്ച പ്രസിഡന്റ് ട്രംപ് ഇത് ഇവിടേക്കും വരുമെന്നോ അതിനു മുന്‍കരുതല്‍ വേണമെന്നോ കണക്കുകൂട്ടിയില്ല.That time the #Vols ripped off 38 unanswered points, and snapped an 11-game losing streak to #Florida— SEC Football Vids (@SECFootballVids) March 28, 2020
(Video courtesy: CBS/SEC) pic.twitter.com/qA1bHG6a9N
1,704 മരണമാണ് അമേരിക്കയില്‍ ഇതുവരെ സംഭവിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതു വരും ദിവസങ്ങളില്‍ പലമടങ്ങ് ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഏറ്റവുമധികം രോഗപീഡ നേരിടുന്നത് ന്യൂയോര്‍കാണ്. ഏറ്റവുമധികം രോഗികളും ഇവിടെയാണ്. ഇവിടുത്തെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യമെന്ന ഖ്യാതിയെല്ലാം പാഴ് വാക്കാവുന്ന സ്ഥിതിയാണ്. ഇത്തരമൊരു ഗുരുതര പ്രതിസന്ധി എന്നെങ്കിലും മറികടക്കേണ്ടിവരുമെന്ന് അമേരിക്ക ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ആശുപത്രികളിലെ കാഴ്ചകള്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെ ആയതിനാല്‍ വെന്റിലേറ്റര്‍ സംവിധാനം അത്യാവശ്യമാണ്. പക്ഷേ, ന്യൂയോര്‍ക്കില്‍ ഇപ്പോള്‍ വേണ്ടതിന്റെ പത്തിലൊന്നു പോലും വെന്റിലേറ്ററില്ല. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും മോശമാണ്.Guys!This is #NewYork hospital.Short of beds 😰— Dr Muslim (@DrMuslim18) March 28, 2020
Hope Nobody would like to stay in hospitals like these #Corona patients. Please #StayAtHome to save yourself and also others. #coronavirusinpakistan pic.twitter.com/af0j32TPAH
ചികിത്സാ കാര്യത്തിലും നമ്മുടെ നാട് അമേരിക്കയെക്കാള്‍ എത്രയോ ഭേദമാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നുണ്ട്. ഇവിടെ പനി, ചുമ, തൊണ്ടവേദന തുടങ്ങി കൊറോണ ലക്ഷണങ്ങള്‍ വന്നാലും ഉടന്‍ വിദഗ്ദ്ധ ചികിത്സ കിട്ടില്ല. പ്രശ്‌നമുണ്ടെന്നു തോന്നിയാല്‍ ഡോക്ടറെ വിളിക്കണം. അപ്പോള്‍ നഴ്‌സിംഗ് പ്രാക്ടീഷണര്‍ വീട്ടിലെത്തും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉടനെത്തിക്കോളണമെന്നില്ല. നിങ്ങള്‍ക്ക് ഡോക്ടറുടെ സേവനം ആവശ്യമുണ്ടോ എന്നു തീരുമാനിക്കുന്നത് നഴ്‌സോ നഴ്‌സിംഗ് പ്രാക്ടീഷണോ ആണ്.“only essential stores and businesses open “— Jess Vanek (@jmvanekk) March 27, 2020
*Publix Liquours still open*
~ just Florida things ~ pic.twitter.com/UauyOjVSEs
ഉടന്‍ ഡോക്ടറെ കാണേണ്ട സാഹചര്യമില്ലെന്നാണ് അവര്‍ക്കു തോന്നുന്നതെങ്കില്‍ പനിക്കു ചുമയ്ക്കുമുള്ള മരുന്നു കഴിച്ചു വീട്ടിലിരുന്നുകൊള്ളാന്‍ പറയും. നമ്മുടെ നാട്ടിലെ പോലെ ഇഷ്ടമുള്ള ഡോക്ടറെ പോയി കാണാന്‍ കഴിയില്ലെന്നു ചുരുക്കം. മരുന്നു കഴിച്ചിട്ടും പനി കുറയുന്നില്ലെങ്കില്‍ വീണ്ടും ഡോക്ടറെ വിളിക്കണം. അപ്പോഴായിരിക്കും കോവിഡ് 19ന്റെ ടെസ്റ്റു ചെയ്യാന്‍ നിര്‍ദ്ദേശം വരിക. സ്രവം എടുത്തുകൊണ്ടു പോയാലും ഫലം വരാന്‍ ഒരാഴ്ചയെടുക്കും. ഇത്രയും കടമ്പകള്‍ കഴിയുമ്പോഴേക്കും യഥാര്‍ത്ഥ കൊറോണ രോഗിയുടെ കാര്യം പറയേണ്ടതില്ലല്ലോ!
പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റും മാസ്‌കും സാനിറ്റൈസറുമൊന്നും കിട്ടാനില്ലാത്ത സ്ഥിതിയാണ് ന്യൂയോര്‍ക്കിലും മറ്റും. ഇല്ലാത്ത സാധനങ്ങളൊന്നും വന്നെത്താന്‍ വഴിയുമില്ല. ഈ നിലയില്‍ കുറച്ചു ദിവസം കൂടി മുന്നോട്ടു പോയാല്‍ ഈ രാജ്യത്തിന്റെ സ്ഥിതിയെന്താകുമെന്നു പറയാനാവാത്ത സ്ഥിതിയാണ്.Facing a possible shortage of ventilators for #COVID19 patients, a team of doctors and engineers with @ufhealth and @ufwertheim are collaborating on an open-source ventilator that can be built in 15 minutes with $125 worth of parts from the hardware store. pic.twitter.com/AFdum29m4L— FLORIDA (@UF) March 27, 2020
Army helps make temporary hospital at New York's Javits Center one of the largest in the country. https://t.co/gqWBi0rXJS— ABC News (@ABC) March 28, 2020
ഇതിനിടെ, തൊഴിലില്ലായ്മയും ഇവിടെ അതിരൂക്ഷമായിരിക്കുന്നു. നമ്മുടെ നാട്ടിലെ സ്ഥിതിയല്ല ഇവിടെ, ജോലി ചെയ്യുന്ന മണിക്കൂര്‍ കണക്കാക്കിയാണ് ഇവിടെ ശമ്പളം. അതുകൊണ്ടു തന്നെ പണിയില്ലാതായവരുടെ സംഖ്യ കുതിച്ചുയരുകയാണ്. ഇതിനിടെ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച, ഓരോ വ്യക്തിക്കും 1200 ഡോളര്‍ സഹായധനം മാത്രമാണ് ആശ്വാസം. നമ്മുടെ നാട്ടില്‍ ഈ തുക ഏതാണ്ട് 90,000 രൂപ വരും. അമേരിക്കയിലെ ജീവിതച്ചെലവും ഇന്നാട്ടുകാരുടെ ധാരാളിത്തവും വച്ച് ആ തുക ഒന്നുമല്ല.
Summary: The United States leads in the number of COVID-19 with 104,007 infections confirmed so far, followed by Italy (86,498) and China (81,906). Nearly 17,00 people have died from the disease in America. According to Johns Hopkins University data, 27,333 people have died due to the disease across over 170 coutries. Italy has the highest number of deaths at 9,134, followed by Spain 5,138 and China 3,174.
Keywords: Johns Hopkins University, The United States, COVID-19, Italy , China, America, New York, M Rakhi
COMMENTS