മുംബയ്: മുംബയിലും ബീഹാറിലുമായി രണ്ടു പേര്‍ കൂടി മരിച്ചതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് മരണസംഖ്യ ആറായി. ബീഹാറില്‍ അടുത്തിടെ ഖത്തറില്‍ നിന്...
മുംബയ്: മുംബയിലും ബീഹാറിലുമായി രണ്ടു പേര്‍ കൂടി മരിച്ചതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് മരണസംഖ്യ ആറായി.
ബീഹാറില്‍ അടുത്തിടെ ഖത്തറില്‍ നിന്നു വന്ന മുപ്പത്തെട്ടുകാരനാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണിദ്ദേഹം.
കൊറോണ വൈറസ് വൃദ്ധരെ മാത്രമാണ് ബാധിക്കുന്നതെന്ന ധാരണ തിരുത്താന്‍ പോന്നതാണ് ഇദ്ദേഹത്തിന്റെ മരണം.
മുംബയിലെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അറുപത്തിമൂന്നുകാരനും മരിച്ചു. മഹാരാഷ്ട്രയില്‍ നടക്കുന്ന രണ്ടാമത്തെ കൊറോണ മരണമാണിത്. മാര്‍ച്ച് 21നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മഹാരാഷ്ട്രയില്‍ ഇതുവരെ 84 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത നിയന്ത്രണങ്ങളാണ് മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ജോധ്പുര്‍, ചണ്ഡീഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്ക കൂട്ടുന്നു.
Keywords: India, Corona Virus, Covid 19, Maharashtra
COMMENTS