വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊറോണ വൈറസ് ബാധയില്ലെന്ന് വൈറ്റ് ഹൗസ്. ട്രംപിന് കോവിഡ് 19 ബാധയ്ക്കു സാദ്ധ്യതയു...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊറോണ വൈറസ് ബാധയില്ലെന്ന് വൈറ്റ് ഹൗസ്.
ട്രംപിന് കോവിഡ് 19 ബാധയ്ക്കു സാദ്ധ്യതയുണ്ടെന്നു പറഞ്ഞ് അദ്ദേഹത്തെ പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു. പരിശോധന ഫലം വന്നെന്നും, നെഗറ്റീവാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
താന്‍ പരിശോധനയ്ക്കു വിധേയാനായെന്നു ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
വൈറ്റ് ഹൗസില്‍ ട്രംപിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു പ്രസിഡന്റിന് രോഗമുണ്ടോയെന്ന് വൈറ്റ് ഹൗസ് പരിശോധന നടത്തിയത്. പരിശോധനയ്ക്കു വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരാണ് നിര്‍ദ്ദേശിച്ചത്. നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
കൊറോണ ബാധിച്ച ഓസ്ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡട്ടണുമായി അടുത്തിടപഴകിയ ട്രംപിന്റെ മകള്‍ ഇവാന്‍കയും വീട്ടില്‍ നിരീക്ഷണത്തിലാണ്. യുഎസില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഇവാന്‍കയുമായി ഡട്ടണ്‍ കൂടിക്കാഴ്ച നടത്തിയത്.
യുഎസില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതായി. കടുത്ത നിയന്ത്രണങ്ങളാണ് അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Summary: Negative for COVID-19, the President of the Republic, Jair Bolsonaro," the Brazilian president wrote on his official Twitter account. "DON'T BELIEVE IN THE FAKE NEWS MEDIA."
Keywords: Coronavirus, Donald Trump, Brazilian President Jair Bolsonaro, COVID-19, Jair Bolsonaro, Washington, Jared Kushner, , Rudolph Giuliani
COMMENTS