വാഷിങ്ടണ്‍: ലോകമെങ്ങും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അമേരിക്ക. വെള്ളിയാഴ്ച വൈകിട്ട് വൈറ്റ്ഹൗസി...
വാഷിങ്ടണ്‍: ലോകമെങ്ങും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അമേരിക്ക. വെള്ളിയാഴ്ച വൈകിട്ട് വൈറ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍ നിന്ന് 50 മില്യണ്‍ ഡോളര്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് സ്റ്റേറ്റുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും ഫണ്ട് ലഭ്യമാകുന്ന തരത്തില്‍ സ്റ്റാഫോര്‍ഡ് ആക്ട് പ്രാബല്യത്തില്‍ വരുത്തുമെന്നും വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളും അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
keywords: America, Trump, Emergency

COMMENTS