സ്വന്തം ലേഖകന്‍ തിരുവനന്തപുരം : വിദേശയാത്ര പോയശേഷം യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആര...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : വിദേശയാത്ര പോയശേഷം യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളിലും ആരോഗ്യവകുപ്പിനു മുന്നിലും സ്വയം റിപ്പോര്‍ട്ട് ചെയ്യണം.
ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരേ പൊതുജനാരോഗ്യ നിയമ പ്രകാരം, മനപ്പൂര്‍വ്വം പകര്‍ച്ചവ്യാധി പടര്‍ത്തുന്നതായി കണക്കാക്കി ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കും. പിഴയും ശിക്ഷാ നടപടിയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട നിവാസികള്‍ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരാകാതെ രോഗം പരത്തിയതിനെ തുടര്‍ന്നാണ് നടപടി കര്‍ക്കശമാക്കിയത്.
പത്തനംതിട്ട നിവാസികള്‍ കാട്ടിയത് ഗുരുതര വീഴ്ചയാണെന്നും കളക്ടര്‍ പിബി നൂഹ് പറഞ്ഞു. ഇവരുടെ പ്രായമായ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി നിരീക്ഷിക്കുകയാണ്.
* പത്തനംതിട്ടയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി.
* പത്തനംതിട്ട വഴി പോകുന്ന ബസില്‍ ജോലി ചെയ്യുന്ന ജീവനക്കര്‍ക്ക് മാസ്‌ക് ധരിക്കാനും നിര്‍ദേശം നല്‍കി.
* പത്തനംതിട്ട കോടതിയിലെ സാധാരണ നടപടികള്‍ അഞ്ച് ദിവസത്തേക്ക് നിറുത്തിവച്ചു.
* പത്തനംതിട്ട ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്കും.
* വിവാഹവും ആഘോഷങ്ങളും കഴിയുമെങ്കില്‍ രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കാനും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
* കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് കൊറോണ ഇല്ലെന്ന് ആരോഗ്യ വകുപ്പ് പരിശോധനാ ഫലം. ഇന്നു രാവിലെയാണ് പരിശോധനാ ഫലം ലഭിച്ചത്.
* 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 0471- 2309250, 2309251, 2309252 എന്നിവയാണ് നമ്പരുകള്‍. സംശയനിവാരണത്തിനും വിവരങ്ങള്‍ കൈമാറുന്നതിനും കോള്‍ സെന്ററിലേക്ക് വിളിക്കാം.
* 15 പേരെ നിരീക്ഷണാര്‍ത്ഥം പത്തനംതിട്ടയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അടൂര്‍ താലൂക്കാശുപത്രിയില്‍ രണ്ടുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒമ്പത് പേരുമാണുള്ളത്.
* പത്തനംതിട്ടയില്‍ മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
* രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലത്ത് അഞ്ചുപേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
* കൊറോണ വൈറസ് പടരുന്നതിനാല്‍ ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യക്കാര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്.
* ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ് വിസക്കാര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാനാവില്ല. നാട്ടില്‍ അവധിക്ക് വന്ന പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതമായി നീളും.
* കൊറോണയുടെ പശ്ചാത്തലത്തില്‍ യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ലബനാന്‍, സിറിയ, സൗത്ത് കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് സൗദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രക്ക് വിലക്കേര്‍പ്പെടുത്തി.
* കേരളത്തില്‍ നിന്നുള്ളവ ഉള്‍പ്പെടെ യാത്രാ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചു. സൗദി ഇന്ത്യന്‍ സ്‌കൂളില്‍ സിബിഎസ്ഇ പരീക്ഷ നിശ്ചയിച്ച പ്രകാരംനടക്കും.
Keywords: Kerala, Corona, covid 19, Virus, India, Saudi Arabua, Qatar
COMMENTS