സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി വന്നു ഹൃദ് രോഗികളെ ചികിത്സിക്കുകയും കാത്ത് ലാബില്‍ ഉള്‍പ്പെടെ കയറുകയും ചെയ്ത തിര...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി വന്നു ഹൃദ് രോഗികളെ ചികിത്സിക്കുകയും കാത്ത് ലാബില്‍ ഉള്‍പ്പെടെ കയറുകയും ചെയ്ത തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ക്കെതിരോ പ്രതിഷേധം പുകയുന്നു.
രാജ്യാന്തര പ്രശസ്തമായ സ്ഥാപനവും ഡോക്ടറുടെ നടപടിയിലൂടെ പ്രതിസന്ധിയിലായി. ആറു വിഭാഗങ്ങളിലെ മുപ്പതോളം ഡോക്ടര്‍മാരെയാണ് അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. ഇതില്‍ പല പ്രധാന വകുപ്പുകളുടെയും തലവന്മാരും ഉള്‍പ്പെടും. ഇതോടെ, ആശുപത്രിയുടെ പ്രവര്‍ത്തനവും താളം തെറ്റിയിരിക്കുകയാണ്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്.കോവിഡ് 19 വൈറസ് ബാധിച്ച ഡോക്ടറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആരോഗ്യ വകുപ്പ് അധികൃതര്‍ ശ്രീചിത്രയിലെത്തി അധികൃതരുമായി കൂടിയാലോചനകള്‍ നടത്തുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നതാണ് ചര്‍ച്ച ചെയ്യുന്നത്.
ഡോക്ടര്‍ പരിശോധിച്ച രോകളുടെയും അദ്ദേഹവുമായി ഇടപെട്ടവരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് മുന്നറിയിപ്പു കൊടുക്കുന്നുമുണ്ട്.
സ്‌പെയിനില്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയ ഡോക്ടര്‍ക്ക് അവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് സംശയം. മാര്‍ച്ച് രണ്ടിനാണ് തിരുവനന്തപുരത്തെത്തിയത്. വന്നപ്പോള്‍ തന്നെ ഡോക്ടര്‍ക്ക് നേരിയ പനിയും അനുബന്ധ ലക്ഷണങ്ങളും കണ്ടിരുന്നു.
വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വീട്ടില്‍ നിന്നു വിട്ടത്. അഞ്ചു ദിവസം വീട്ടിലിരുന്ന ശേഷം ഇദ്ദേഹം ഏഴാം തീയതി മുതല്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്ക് എത്തി. പതിനൊന്നാം തീയതിയോടെ ആരോഗ്യനില മോശമായപ്പോഴാണ് വിശദപരിശോധനയ്ക്ക് വിധേയനായത്.
ഇതിനിടെ ഇയാള്‍ കാത്ത് ലാബില്‍ കയറി ശസ്ത്രക്രിയയിലും പങ്കെടുത്തുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇതേസമയം, ആസ്ത്മാ പ്രശ്‌നങ്ങളുള്ളതിനാല്‍ യാത്ര കഴിഞ്ഞു വന്ന് അവധിയെടുത്തു വീട്ടിലിരുന്ന ഡോക്ടറെ ശ്രീചിത്ര അധികൃതര്‍ വളിച്ചുവരുത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു.
ഇവിടെ തന്നെ മറ്റൊരു സീനിയര്‍ ഡോക്ടറും സ്‌പെയിനില്‍ പോയിരുന്നു. അദ്ദേഹം തിരികെ വന്നു ജോലി ചെയ്യുന്നുണ്ട്. ഇക്കാരണത്താലാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ച ഡോക്ടറെയും വിളിച്ചുവരുത്തിയതെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യങ്ങളില്‍ ശ്രീചിത്ര അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
Keywords: Sri Chitra Medicall Center, Coronavirus, Covid19, Doctor, Kerala Health
COMMENTS