തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തിരുവനന്ത...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തിരുവനന്തപുരം പോത്തന്‍കോട്ട് ചികിത്സയിലുള്ള ഒരാള്‍ മരിച്ചു.
കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍, തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് രോഗബാധയുണ്ടായി. കേരളത്തിലെ രോഗബാധിതരുടെ എണ്ണം 215 ആയി.
തിരുവനന്തപുരത്ത് കൊറോണ രോഗ അവലോകന യോഗത്തിനു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രോഗവ്യാപ്തിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലക്കായി പ്രത്യേക കര്‍മ്മ പദ്ധതി നടപ്പാക്കുമെന്നും പിണറായി പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ടോക്കണ്‍ അടിസ്ഥാനത്തിലാണ് വിതരണം. 0,1 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകാര്‍ക്ക് നാളെ റേഷന്‍ വിതരണം ചെയ്യും.
2,3 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുകാര്‍ക്ക് ഏപ്രില്‍ രണ്ടിനും 4,5 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പര്‍ ഉള്ള കാര്‍ഡുകള്‍ക്ക് ഏപ്രില്‍ മൂന്നിനും റേഷന്‍ വിതരണം ചെയ്യും. നേരിട്ട് എത്താനാവാത്തവര്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കും.
Summary: Chief Minister Pinarayi Vijayan said that seven people have been confirmed with the corona virus. One died in Pothencodu, Trivandrum. Kasargod and Thiruvananthapuram districts reported two cases each. In the districts of Kannur, Thrissur and Kollam each one has been infected.
Keywords: Chief Minister Pinarayi Vijayan, Pothencode, Trivandrum, Kasargod, Thiruvananthapuram district, Kannur, Thrissur, Kollam, Covid 19, Corona virus
COMMENTS