തിരുവനന്തപുരം: ആഭ്യന്തര വകുപ്പിലെ കൂടുതല്‍ അഴിമതികള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ...
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിലെ കൂടുതല്‍ അഴിമതികള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ആഭ്യന്തര വകുപ്പിലെ അഴിമതികള്‍ രേഖാമൂലം തുറന്നുകാട്ടിയത്.
ചട്ടം ലഘിച്ച് 26.40 കോടി മുടക്കി 145 വാഹനങ്ങള്‍ വാങ്ങിയതും സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ 30 മള്‍ട്ടി മീഡിയ പ്രോജക്ടറുകള് വാങ്ങിയതിലുമുള്ള അഴിമതി രേഖകള്‍ സഹിതം അദ്ദേഹം പരസ്യമാക്കുകയായിരുന്നു.
അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാവ് സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ അതില്‍ മുഖ്യമന്ത്രിക്കും പങ്കുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുയെന്നും വ്യക്തമാക്കി.
പൊലീസിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതില്‍ പിന്നെ തന്റെ ഫോണ്‍ കോളുകള്‍ സര്‍ക്കാര്‍ അറിവോടെ ചോര്‍ത്തുകയാണെന്നും അങ്ങനെയെങ്കില്‍ പുതിയ അഴിമതി വിവരങ്ങള്‍ പുറത്തുവിട്ട തന്നെ അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: Ramesh chennithala, Government, C.A.G report, Police

COMMENTS