ഓസ്‌ട്രേലിയ: കുള്ളന്‍ എന്ന കളിയാക്കലിലൂടെ അപമാനിതനായി സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ചാവിഷയമായ ക്വാഡന്‍ ബെയില്‍സ് എന്ന ഒമ്പതു വയസുകാരന്‍ താ...
ലോകത്താകമാനമുള്ള നിരവധിപ്പേരാണ് ക്വാഡന് പിന്തുണയുമായെത്തിയത്. അതില്‍ എല്ലാവരും ശ്രദ്ധിച്ചത് മലയാളത്തിന്റെ ഗിന്നസ് പക്രുവിന്റെ സന്ദേശമായിരുന്നു. ഇപ്പോള്‍ അതേ ഗിന്നസ് പക്രു വഴി ക്വാഡന് മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരമൊരുങ്ങുകയാണ്. പക്രു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ക്വാഡനെ ഈ സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുന്നത്.
ബോഡി ഷെയ്മിങ്ങിനെതിരെ സംസാരിക്കുന്ന ജാനകി എന്ന ചിത്രത്തിലേക്കാണ് ക്വാഡനെ ക്ഷണിച്ചിരിക്കുന്നത്. ഇതിനായി ചിത്രത്തിന്റെ സംവിധായകന്‍ ക്വാഡന്റെ മാതാവിനെ സമീപിച്ചിട്ടുമുണ്ട്. അതു മാത്രമല്ല ക്വാഡനുള്ള പിന്തുണയുടെ ഭാഗമായി ബോഡി ഷെയ്മിങ്ങിനെതിരെ വി ആര്‍ വിത്ത് യു എന്ന ക്യാമ്പയിനും ആരംഭിച്ചതായി ഗിന്നസ് പക്രു ക്വാഡനെ അറിയിച്ചിട്ടുണ്ട്.
Keywords: Quaden bayles, Chance, Janaki, Guinnes pakru, Body shaming


COMMENTS