ന്യൂഡല്‍ഹി: വിദേശയാത്ര കഴിഞ്ഞെത്തിയ നടന് പ്രഭാസ് ക്വാറന്റൈനില്‍ പ്രവേശിച്ചു. രാജ്യമാകെ കോവിഡ് 19 വൈറസ് പകരുന്ന സാഹചര്യത്തിലാണ് താരം...
ന്യൂഡല്‍ഹി: വിദേശയാത്ര കഴിഞ്ഞെത്തിയ നടന് പ്രഭാസ് ക്വാറന്റൈനില്‍ പ്രവേശിച്ചു.
രാജ്യമാകെ കോവിഡ് 19 വൈറസ് പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റൈനിലായത്.
താന്‍ സമൂഹത്തില്‍ നിന്നു മാറിനില്‍ക്കുന്ന കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
എല്ലാവരും വേണ്ട മുന്‍കരുതലെടുക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കെ കെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെ താരങ്ങള്‍ ജോര്‍ജ്ജിയയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഘം ഹൈദരാബാദില്‍ മടങ്ങിയെത്തിയത്. പ്രഭാസിന്റെ ഇരുപതാമത് ചിത്രമാണിത്.
ചിത്രത്തിലെ നായിക പൂജ ഹെഡ്ഗെ നേരത്തേ തിരിച്ചെത്തിയിരുന്നു. താന്‍ ക്വാറന്റൈനില്‍ പോവുകയാണെന്ന് പൂജയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
Keywords: Prabhas, Actor, Pooja Hegde, covid 19,Corona
COMMENTS