നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പായിപ്പാട്ട് റോഡ് ഉപരോധിച്ച മറുനാടന്‍ തൊഴിലാളികളെ ക്യാമ്പുകളിലേക്കു തിരിച്ചയച്ചു, കൊറോണ വ്യാപന പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുമെന്ന് ആശങ്ക

സ്വന്തം ലേഖകന്‍ പായിപ്പാട് : ഭക്ഷണവും സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാന്‍ വാഹനവും ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച നൂറുകണക്കിന് മറുനാടന്...


സ്വന്തം ലേഖകന്‍

പായിപ്പാട് : ഭക്ഷണവും സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാന്‍ വാഹനവും ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച നൂറുകണക്കിന് മറുനാടന്‍ തൊഴിലാളികളെ അനുനയിപ്പിച്ചു ക്യാമ്പുകളിലേക്കു തിരിച്ചയച്ചു.

നല്ല ഭക്ഷണവും മെച്ചപ്പെട്ട ജീവിതസൗകര്യവും ഉറപ്പുകൊടുത്തും ഉടന്‍ നാട്ടിലേക്കു പോകാനാവില്ലെന്നു ബോധ്യപ്പെടുത്തിയുമാണ് ഇവരെ തിരിച്ചയച്ചത്. വന്‍ പൊലീസ് സന്നാഹത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ജയദേവും സ്ഥലത്തുണ്ട്. കാര്യങ്ങള്‍ ഒരുവിധം ബോധ്യപ്പെട്ടുവെങ്കിലും ആരും തൃപ്തരായല്ല മടങ്ങിയിരിക്കുന്നത്.

നാട്ടില്‍ ഉറ്റവര്‍ പട്ടിണിയിലാവുമെന്ന ആശങ്കയും പലരെയും മടങ്ങിപ്പോകാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നു കഴിഞ്ഞ ദിവസം ആയിരക്കണക്കിനു തൊഴിലാളികള്‍ യുപി, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലേക്കു തിരിച്ചുപോകുന്നതിന്റെ വാര്‍ത്തകള്‍ കണ്ട് തങ്ങളും ഒത്തുകൂടിയാല്‍ തിരിച്ചുപോകാനാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ തെരുവിലിറങ്ങിയതെന്നാണ് കരുതുന്നത്.

ഇവര്‍ക്ക് ഭക്ഷണത്തിന് ഒരു ബുദ്ധിമുട്ടുമില്ലെന്നും തിരിച്ചുപോകണമെന്ന ആവശ്യം ഉറപ്പിക്കാന്‍ വേണ്ടിയാണ് ആഹാരവും വെള്ളവുമില്ലെന്നു പറയുന്നതെന്നും സ്ഥലത്തെത്തിയ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഏകീകരണ ചുമതല തിലോത്തമനാണ്.

ശനിയാഴ്ച ഇവിടെ തന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാട്ടില്‍ പോകുന്നതിനെക്കുറിച്ച് ഒരു ആവശ്യവും ഉയര്‍ന്നിരുന്നില്ലെന്നും പെട്ടെന്ന് ഇങ്ങനെ ഒരു ആവശ്യം വന്നത് വാര്‍ത്തകള്‍ കണ്ടിട്ടാകാമെന്നും ജില്ലാ കളക്ടര്‍ സുധീര്‍ ബാബു പറഞ്ഞു. നാട്ടിലേക്കു പോകണമെന്ന ഇവരുടെ ആവശ്യം ഇപ്പോള്‍ തീര്‍ത്തും അപ്രായോഗികമാണെന്നു കളക്ടര്‍ പറഞ്ഞു.

ഇവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുത്തതായി ജില്ലാ കളക്ടര്‍ പറഞ്ഞു. പാകം ചെയ്ത ഭക്ഷണം ആവശ്യമില്ലെന്നു പറഞ്ഞപ്പോള്‍ അരിയും പയര്‍ വര്‍ഗങ്ങളും പലവ്യഞ്ജനവും ഇവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നു.

കൂട്ടംകൂടരുതെന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്തിറങ്ങിയത്. കോവിഡ് 19 ജാഗ്രത നിലനല്‍ക്കെ ഇത്രയും അധികം ആളുകള്‍ റോഡില്‍ കൂടിയത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

8500 അന്യ സംസ്ഥാന തൊഴിലാളികളാണ് പായിപ്പാട് പഞ്ചായത്തില്‍ ഉള്ളത്. ഇവരില്‍ ഭൂരിഭാഗവും നാട്ടിലേക്കു പോയിക്കഴിഞ്ഞു. ശേഷിക്കുന്നത് 3500ല്‍ പരം ആളുകളാണെന്നു പഞ്ചായത്ത് സെക്രട്ടറി ലത പറഞ്ഞു.

Keywords: Hundreds of migrant workers who blocked the national high way at Payippadu  demanding food and a vehicle to return home, were sent back to the camps.
The authorities promised good food and quality stay facility and convinced them not to return home soon. A large police force has been deployed here. Minister Thilothaman, district collector Sudheer Babu, district police chief Jayadev is also in the spot.

Keywords: HMigrant workers , Payippadu , Camps, Minister Thilothaman, District collector Sudheer Babu, District police chief Jayadev






COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പായിപ്പാട്ട് റോഡ് ഉപരോധിച്ച മറുനാടന്‍ തൊഴിലാളികളെ ക്യാമ്പുകളിലേക്കു തിരിച്ചയച്ചു, കൊറോണ വ്യാപന പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുമെന്ന് ആശങ്ക
നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പായിപ്പാട്ട് റോഡ് ഉപരോധിച്ച മറുനാടന്‍ തൊഴിലാളികളെ ക്യാമ്പുകളിലേക്കു തിരിച്ചയച്ചു, കൊറോണ വ്യാപന പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുമെന്ന് ആശങ്ക
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHctVF3Gri3nD88muYwF1dlXvzD94sWLqKZ92kpp5uB5ijGxlKkmEGI3LONs5E7bGLqdh3ylvt6IfpmZaQqmA_OH1ko42MjvQEDeadwcVYxgbaZh6O6CfZX0T-4iS_wsHMp2owtVlecm1X/s320/corona+payippadu.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHctVF3Gri3nD88muYwF1dlXvzD94sWLqKZ92kpp5uB5ijGxlKkmEGI3LONs5E7bGLqdh3ylvt6IfpmZaQqmA_OH1ko42MjvQEDeadwcVYxgbaZh6O6CfZX0T-4iS_wsHMp2owtVlecm1X/s72-c/corona+payippadu.png
www.vyganews.com
https://www.vyganews.com/2020/03/payippadumigrant-workers-left-to-camps.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/03/payippadumigrant-workers-left-to-camps.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy