മധുര: തമിഴിലെ അറിയപ്പെടുന്ന നടിയും നാടന്‍പാട്ട് കലാകാരിയുമായ പറവൈ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ ...
മധുര: തമിഴിലെ അറിയപ്പെടുന്ന നടിയും നാടന്‍പാട്ട് കലാകാരിയുമായ പറവൈ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മധുരയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് മധുരയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
നാടന്‍പാട്ടുകളിലൂടെയാണ് മുനിയമ്മ ശ്രദ്ധേയയാകുന്നത്. വിക്രമിന്റെ ധൂള്‍ എന്ന ചിത്രത്തിലൂടെയാണ് സനിമയിലെത്തുന്നത്. പോക്കിരിരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഏറെ ആരാധകരെ നേടി മുനിയമ്മ. കോവില്‍, തമിഴ്പടം, കോവില്‍, ദേവതയെ കണ്ടേന്‍ തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടുതലും മുത്തശ്ശി വേഷങ്ങളാണ് അവതരിപ്പിച്ചത്. ആലാപനത്തിനും അഭിനയത്തിനും പുറമെ ഒരു ജനപ്രിയ ടെലിവിഷന്‍ ചാനലില്‍ പാചക പരിപാടി അവതരിപ്പിക്കുകയും ചെയ്തു. 2012 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചു.
ക്ഷേത്ര ചടങ്ങുകളില്‍ നാടന്‍പാട്ടു പാടിയാണ് മുനിയമ്മ ശ്രദ്ധയിലേക്കു വരുന്നത്. പിന്നീട് ലക്ഷ്മണ്‍ ശ്രുതി മ്യൂസിക് ട്രൂപ്പിലൂടെ ലോകത്തിന്റെ വിവിധ കോണുകളില്‍ പാടി. സംഗീതസംവിധായകനായ വിദ്യാസാഗറാണ് മുനിയമ്മയുടെ ആദ്യ സിനിമാഗാനം കംപോസ് ചെയ്തത്.
2015 ല്‍ ഗുരുതരാവസ്ഥയിലായി ആശുപത്രിയിലായപ്പോള്‍ നടന്മാരായ ധനുഷും ശിവകാര്‍ത്തികേയനും അവരുടെ ചികിത്സാ ചെലവുകള്‍ക്കായി പണം നല്‍കി. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത തുടര്‍ചികിത്സയ്ക്കായി ആറ് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മുനിയമ്മയുടെ പേരില്‍ നല്കുകയും ചെയ്തിരുന്നു.
Summary: Renowned folk singer and actress Paravai Muniyamma died in Madurai on Sunday. 83 year old actress had been suffering from age-related ailments for a few years now.
Keywords: Folk singer , Actress Paravai Muniyamma, Dhool, Vikram, Jyothika, Madurai veeran, Tamil films, Pokkiriraja, Kadhal Sadugudu, Kovil, Devathaiyai Kanden, Thoranai, Thamizh Padam
COMMENTS