ആലപ്പുഴ: ഡല്‍ഹിയില്‍ കാണുന്നതിനു സമാനമായി കേരളത്തിലും രണ്ടായിരത്തോളം മറുനാടന്‍ തൊഴിലാളികള്‍ പായിപ്പാട്ട് നടുറോഡിലിറങ്ങി പ്രതിഷേധിക്കുന്ന...
ആലപ്പുഴ: ഡല്‍ഹിയില്‍ കാണുന്നതിനു സമാനമായി കേരളത്തിലും രണ്ടായിരത്തോളം മറുനാടന്‍ തൊഴിലാളികള്‍ പായിപ്പാട്ട് നടുറോഡിലിറങ്ങി പ്രതിഷേധിക്കുന്നു. കൊറോണ വൈറസ് സാമൂഹ്യവ്യാപനം തടയുന്നതിനു കേരളം കൈക്കൊണ്ട നടപടികളെല്ലാം തകിടം മറിക്കുന്നതാണ് പായിപ്പാട്ടെ കാഴ്ചകള്‍.
ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് തൊഴിലാളികള്‍ ആദ്യം ഉന്നയിച്ച പ്രശ്‌നം. പക്ഷേ, ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ നാട്ടിലേക്കു മടങ്ങണമെന്ന പ്രധാന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.
ലോക് ഡൗണ്‍ ലംഘിച്ചു ദേശീയപാതയില്‍ ഇവര്‍ കുത്തിരിയിക്കുകയാണ്. തിരക്കു നിയന്ത്രിക്കാനാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി ഇവരെ ഓടിക്കുകയാണ്. കൂടുതല്‍ പൊലീസ് സ്ഥലത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു.
ഇവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുത്തതായി ജില്ലാ കളക്ടര്‍ പറഞ്ഞു. പാകം ചെയ്ത ഭക്ഷണം ആവശ്യമില്ലെന്നു പറഞ്ഞപ്പോള്‍ അരിയും പയര്‍ വര്‍ഗങ്ങളും പലവ്യഞ്ജനവും ഇവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നു.
കൂട്ടംകൂടരുതെന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്തിറങ്ങിയത്. കൊവിഡ് ജാഗ്രത നിലനല്‍ക്കെ ഇത്രയും അധികം ആളുകള്‍ റോഡില്‍ കൂടി നില്‍ക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും നിലവിലുണ്ട്.
8500 അന്യ സംസ്ഥാന തൊഴിലാളികളാണ് പായിപ്പാട് പഞ്ചായത്തില്‍ ഉള്ളത്. ഇവരില്‍ ഭൂരിഭാഗവും നാട്ടിലേക്കു പോയിക്കഴിഞ്ഞു. ശേഷിക്കുന്നത് 3500ല്‍ പരം ആളുകളാണെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കു വേണ്ടുന്ന ഭക്ഷണം എത്തിച്ചുകൊടുത്തുവെന്നു പഞ്ചായത്ത് സെക്രട്ടറി ലത പറഞ്ഞു.
Keywords: Kerala, Labourers, Covid, Corona Virus
 


 
							     
							     
							     
							    
 
 
 
 
 
COMMENTS