അഭിനന്ദ് ന്യൂഡല്‍ഹി: കോവിഡ് -19 കേസുകള്‍ സ്ഥിരീകരിച്ച രാജ്യത്തെ 75 ജില്ലകളില്‍ അവശ്യ സേവനങ്ങള്‍ മാത്രം അനുവദിച്ച് എല്ലാ സംസ്ഥാന സര്‍ക്...
അഭിനന്ദ്
ന്യൂഡല്‍ഹി: കോവിഡ് -19 കേസുകള്‍ സ്ഥിരീകരിച്ച രാജ്യത്തെ 75 ജില്ലകളില്‍ അവശ്യ സേവനങ്ങള്‍ മാത്രം അനുവദിച്ച് എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഉത്തരവ് പുറപ്പെടുവിക്കും. ഇതനുസരിച്ച് കേരളത്തില്‍, തിരുവന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇനി അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ.
ഞായറാഴ്ച രാവിലെ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് ഈ തീരുമാനം.
വിശദമായ ചര്‍ച്ചകളെത്തുടര്‍ന്ന്, 75 ജില്ലകളില്‍ അവശ്യ സേവനങ്ങള്‍ മാത്രം അനുവദിക്കുന്നതിന് ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ ്‌റിയിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജില്ലകളുടെ പട്ടിക വിപുലീകരിക്കാം. ഇക്കാര്യത്തില്‍ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനകം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് മികച്ച പ്രതികരണമാണ് കിട്ടുന്നതെന്ന് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ പറഞ്ഞു.
രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഞായറാഴ്ച 324 ആയി. ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി മാര്‍ച്ച് 31 വരെ റെയില്‍ സര്‍വീസും അന്തര്‍സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസുകളും റദ്ദാക്കി.
ഗുഡ്‌സ് ഒഴികെ എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കാന്‍ തീരുമാനമായി. ഇതിനൊപ്പം അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും മെട്രോ റെയില്‍ സര്‍വീസുകളും സബര്‍ബന്‍ റെയില്‍ സര്‍വീസുകളും റദ്ദാക്കും.
ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുറപ്പെടുന്ന ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
Summary: All state governments are set to issue orders allowing only essential services in about 75 districts with confirmed COVID-19 cases. It was decided at a meeting here on Sunday morning with Chief Secretaries of all states by the Cabinet Secretary Rajiv Gauba and the Principal Secretary to the Prime Minister P.K. Misra. Following detailed discussions, the Cabinet note said the state governments were advised to issue appropriate orders to allow only essential services to in the 75 districts which have reported confirmed cases or casualties relating to COVID 19.
Keywords: COVID-19, Chief Secretary, Cabinet Secretary, Rajiv Gauba, Principal Secretary to the Prime Minister, P.K. Misra, Janata
COMMENTS