ദുബായ്: കൊറോണ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ യു.എ.ഇ ഇന്ന് ഉച്ചമുതല്‍ താമസ വിസ ഉള്ളവര്‍ക്ക് ഉള്‍പ്പെടെ രണ്ടാഴ്ചത്തേക്ക് പ്രവേശന...
ദുബായ്: കൊറോണ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ യു.എ.ഇ ഇന്ന് ഉച്ചമുതല്‍ താമസ വിസ ഉള്ളവര്‍ക്ക് ഉള്‍പ്പെടെ രണ്ടാഴ്ചത്തേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി.
രണ്ടാഴ്ച കഴിഞ്ഞു സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വിലക്ക് മാറ്റുന്നതിനെക്കുറിച്ച് തീരുമാനിക്കും. ഈ വിലക്ക് സാധുതയുള്ള എല്ലാ വിസകള്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്നും അവധിക്ക് നാട്ടിലുള്ള പ്രവാസികള്‍ക്ക് സംശയങ്ങള്‍ പരിഹരിക്കാന്‍ അതത് രാജ്യത്തെ യു.എ.ഇ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാമെന്നും അറിയിപ്പില്‍ പറയുന്നു.
രാജ്യത്തിന് പുറത്ത് വാണിജ്യ ആവശ്യങ്ങള്‍ക്ക് പോയവര്‍ക്ക് തൊഴിലുടമകളെയോ ഇപ്പോഴുള്ള രാജ്യത്തെ യു.എ.ഇ നയതന്ത്ര കാര്യാലയവുമായോ ബന്ധപ്പെടാം. വാണിജ്യ വിസയ്ക്കും സന്ദര്‍ശക വിസയ്ക്കും നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടേണ്ട നമ്പരുകള്‍
Keywords: UAE, Dubai, Corona, Entry Ban, Covid 19
COMMENTS