സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: തന്റെ മകളുടെ അനുഭവം ലോകത്ത് ഒരു പെണ്‍കുട്ടിക്കും ഉണ്ടാകരുതെന്ന് ഒരു അമ്മ പറയുന്നു. മറ്റാരുമല്ല, നിര്‍ഭയയുട...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: തന്റെ മകളുടെ അനുഭവം ലോകത്ത് ഒരു പെണ്‍കുട്ടിക്കും ഉണ്ടാകരുതെന്ന് ഒരു അമ്മ പറയുന്നു. മറ്റാരുമല്ല, നിര്‍ഭയയുടെ അമ്മ ആശാ ദേവി.
ഏഴു വര്‍ഷം നീണ്ട നിയമപോരാട്ടത്തിലൂടെ നിര്‍ഭയയുടെ ഘാതകര്‍ക്കു തൂക്കുകയര്‍ വാങ്ങിക്കൊടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആശാ ദേവി.
ഏഴു വര്‍ഷത്തെ പോരാട്ടം ഫലം കണ്ടു. രാഷ്ട്രപതിക്കും സര്‍ക്കാരുകള്‍ക്കും നീതിപീഠത്തിനും നന്ദി. പെണ്‍മക്കള്‍ക്ക് ഇത് പുതിയ പ്രഭാതമാണ്. ഈ ദിനം രാജ്യത്തെ പെണ്‍മക്കളുടേതാണ്', ആശാ ദേവി പറഞ്ഞു.
പ്രതികളെ പോലെ ഞങ്ങളും അവസാന നിമിഷം വരെ പോരാടുകയായിരുന്നു. മാര്‍ച്ച് 20 'നിര്‍ഭയ ന്യായ്' ദിവസമായി ആചരിക്കണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
മകളുടെ ചിത്രം ചേര്‍ത്തു പിടിച്ചാണ് വധശിക്ഷ നടപ്പാക്കിയ സമയത്ത് നിര്‍ഭയയുടെ പിതാവ് ബദ്രി നാഥ് സിംഗ് നിന്നത്. രാജ്യത്തുള്ള എല്ലാ വനിതകള്‍ക്കും ഇന്ന് സന്തോഷിക്കാമെന്നും നിര്‍ഭയയും സന്തോഷിക്കുന്നുണ്ടാവുമെന്നും അ്‌ദ്ദേഹം പറഞ്ഞു.
ഇന്നു വെളുപ്പിന് 5.30നാണ് നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് കുമാര്‍ സിംഗ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിംഗ്(31) എന്നിവരെ തൂക്കിലേറ്റിയത്.
ആരാച്ചാര്‍ പവന്‍ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്. ശിക്ഷ നടപ്പിലാക്കുന്നത് തടയാനായി പ്രതികളുടെ അഭിഭാഷകര്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. പക്ഷേ, ശിക്ഷ കഴിയുന്നത്ര നീട്ടുന്നതില്‍ അവര്‍ താത്കാലികമായി വിജയിച്ചിരുന്നു.
Keywords: Nirbhaya Case, Asha Devi, Thihar Jail
COMMENTS