ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലാമത്തെ പ്രതിയുടെയും തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. നാലാം പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയാണ് ക...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലാമത്തെ പ്രതിയുടെയും തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. നാലാം പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. നേരത്തെ ഈ കേസിലെ മറ്റ് മൂന്ന് പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.
ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന പവന്‍ ഗുപ്തയുടെ വാദം കോടതി തള്ളുകയായിരുന്നു. ഇനി ഇയാള്‍ക്ക് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം കൂടിയുണ്ട്.
കോടതിയുടെ വാറണ്ട് അനുസരിച്ച് ചൊവ്വാഴ്ചയാണ് നാലു പ്രതികളെയും തൂക്കിലേറ്റേണ്ടത്. എന്നാല്‍ പവന്‍ ഗുപ്തയ്ക്ക് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം കൂടി ഉള്ളതിനാല്‍ തൂക്കിലേറ്റല്‍ നടപടി നീളാന്‍ സാധ്യതയുണ്ട്.
Keywords: Nirbhaya case, Supreme court, President, Reject

COMMENTS