സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: നിര്‍ഭയയെ പിച്ചിച്ചീന്തി മരണത്തിലേക്കു വലിച്ചെറിഞ്ഞ നാലു പേര്‍ക്കും വധശിക്ഷ നടപ്പാക്കി. ഇന്നു വെളുപ്പിന...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: നിര്‍ഭയയെ പിച്ചിച്ചീന്തി മരണത്തിലേക്കു വലിച്ചെറിഞ്ഞ നാലു പേര്‍ക്കും വധശിക്ഷ നടപ്പാക്കി.
ഇന്നു വെളുപ്പിന് അഞ്ചരയ്ക്കാണ് തിഹാര്‍ ജയിലില്‍ നാലു പേരെയും തൂക്കിലേറ്റിയത്. ഒരുമിച്ചു ചെയ്ത കുറ്റമായതിനാല്‍ ഒരേസമയമാണ് പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷ നടപ്പാക്കിയത്.
6.15 ന് കഴുമരത്തില്‍ നിന്ന് മൃതദേഹങ്ങള്‍ താഴെയിറക്കി. രാവിലെ 8.30ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കും.
കൊറോണ ഭീതിയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും വലിയ ആള്‍ക്കൂട്ടം ശിക്ഷാ സമയത്ത് തിഹാര്‍ ജയിലിന് മുന്നിലുണ്ടായിരുന്നു.
ശിക്ഷ നടപ്പാക്കിയതിനു പിന്നാലെ ജയിലിനു മുന്നില്‍ ആഹ്ലാദപ്രകടനവും നടന്നു.
Summary: The four men convicted of the gang rape and murder of a Delhi woman on December 16, 2012 were hanged in the darkness of pre-dawn on Friday, ending a horrific chapter in India's long history of sexual assault that had seared the nation's soul. Mukesh Singh (32), Pawan Gupta (25), Vinay Sharma (26) and Akshay Kumar Singh (31) were executed at 5.30 am for the savage assault in an empty moving bus on the 23-year-old physiotherapy intern who came to be known the world over as Nirbhaya, the fearless one.
Keywords: Nirbhaya, Delhi woman, India, Mukesh Singh, Pawan Gupta, Vinay Sharma, Akshay Kumar Singh
COMMENTS