ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 22 ഞായറാഴ്ച 'ജനത കര്‍ഫ്യു'വിന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഹ്വാനം ചെയ്തു...
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 22 ഞായറാഴ്ച 'ജനത കര്‍ഫ്യു'വിന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഹ്വാനം ചെയ്തു.
രോഗ ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജനത കര്‍ഫ്യു പൗരന്മാര് സ്വയം പ്രഖ്യാപിക്കേണ്ടതാണ്. ഇത് അടിച്ചേപ്പിക്കുന്ന ഒന്നല്ല. ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പതു വരെ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുത്. വരുന്ന രണ്ട് ദിവസം ഫോണിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കണം.
ഞായറാഴ്ച അഞ്ച് മണിക്ക് വീടിനു മുന്പില് നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനമറിയിക്കണം. അഞ്ചു മിനിറ്റ് നേരം പ്ളേറ്റുകള്‍ കൂട്ടിയിടിച്ചോ കൈയ്യടിച്ചോ അഭിനന്ദനമറിയിക്കണം. നമ്മുടെ സുരക്ഷയ്ക്കായി അധ്വാനിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നമ്മള് നന്ദി പറയണം, പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് ബാധ നിമിത്തം ലോകമാകെ കടുത്ത പ്രതിസന്ധിയിലാണ്. ലോകമഹായുദ്ധ കാലത്തുപോലും ഇത്രയും ഗുരുതര പ്രതിസന്ധി ലോകത്ത് ഉണ്ടായിട്ടില്ല.
കൊറോണയുടെ കാര്യത്തില്‍ ഒരാളും അലസത കാട്ടരുത്. ഒരു പൗരനും ലാഘവത്തോടെ കോവിഡ് ഭീതിയെ സമീപിക്കരുത്.
Watch Live! https://t.co/UHSCp7Wcu9
— PMO India (@PMOIndia) March 19, 2020
രോഗത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ 130 കോടി ജനങ്ങളൂം അവരുടെ കുറച്ച് ദിനങ്ങള്‍ രാജ്യത്തിന് നല്‍കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഒരു മാസത്തേയ്ക്ക് ആശുപത്രികളിലെ തിരക്കൊഴിവാക്കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കണം. അറുപതു വയസ്സിനു മുകളിലുള്ളവര്‍ കഴിവതും വീടിനു പുറത്തിറങ്ങരുത്.
സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് ഈ മഹാമാരിയെ തോല്‍പ്പിക്കുക. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും അരമണിക്കൂര്‍ നീണ്ട അഭിസംബോധനയില്‍ മോഡി പറഞ്ഞു.
COMMENTS