തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക് നടത്തുന്നു. തലസ്ഥാനത്ത് മൂന്നു മണിക്കൂറിലേറെയായി ബസുകളൊന്നും സര്‍വീ...
ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യല്‍ സര്‍വീസിനെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ തര്‍ക്കമാണ് പണിമുടക്കിലേക്കെത്തിയത്. ക്ഷേത്രത്തിലേക്ക് സ്വകാര്യ ബസുകള്‍ സൗജന്യ സര്‍വീസ് നടത്തിയത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തടയുകയായിരുന്നു. അനധികൃത സര്‍വീസ് നടത്തിയെന്നാരോപിച്ചാണ് തടഞ്ഞത്.
തുടര്‍ന്ന് എ.ടി.ഒ അടക്കം മൂന്നു കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ഇതേതുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ഉപരോധം തുടരുകയാണ്.
അതേസമയം തര്‍ക്കസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും സ്വകാര്യ ബസ് ജീവനക്കാരനെയും മര്‍ദ്ദിച്ചതുകൊണ്ടാണ് എ.ടി.ഒയെ കസ്റ്റഡിയിലെടുത്തതെന്ന് വൊലീസ് വ്യക്തമാക്കി.
Keywords: K.S.R.T.C, Strike, Thiruvananthapuram, Today, A.T.O
COMMENTS