തിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയവേ രഹസ്യമായി നാടുവിട്ട കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയെ സസ്പെന്‍ഡ് ചെയ്തു. ഇയാളെ സിവില്‍ സര്‍വീസില്‍...
തിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയവേ രഹസ്യമായി നാടുവിട്ട കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയെ സസ്പെന്‍ഡ് ചെയ്തു. ഇയാളെ സിവില്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ വരെ സാദ്ധ്യതയുണ്ടെന്നു ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കളക്ടര്‍ ബി അബ്ദുള്‍ നാസറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. ഇതു കൂടാതെ മിശ്രയ്ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്കിയ പരാതി അനുസരിച്ചു കൊല്ലം വെസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തു.
തേവള്ളിയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിലാണ് മിശ്ര ക്വാറെൈന്റനില്‍ കഴിഞ്ഞിരുന്നത്. 2016 ഐഎഎസ് ബാച്ചുകാരനായ ഇദ്ദേഹം മധുവിധു ആഘോഷിക്കാന്‍ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ പോയി ഈ മാസം 18നാണ് എത്തി സര്‍വീസില്‍ പ്രവേശിച്ചത്.
വിദേശയാത്ര കഴിഞ്ഞെത്തിയതിനാല്‍ ക്വാറന്റൈനില്‍ കഴിയാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ഇദ്ദേഹത്തിന്റെ ഗണ്മാനെയും ഡ്രൈവറെയും ക്വാറെൈന്റനിലാക്കിയിരുന്നു.
രണ്ടു ദിവസമായി ക്വാര്‍ട്ടേഴ്സില്‍ ആളനക്കമില്ലാത്തതിനാല്‍ അയല്‍വാസികള്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്സ് പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് മിശ്രയെ കളക്ടര്‍ വിളിച്ചു. തനിക്കു മലയാളം വശമില്ലെന്നും ഒറ്റപ്പെട്ടതിനാല്‍ ബംഗളൂരുവിലുള്ള സഹോദരന്റെ വീട്ടിലേക്ക് വന്നുവെന്നും അറിയിച്ചു.
പിന്നാലെ, പൊലീസ് ഇയാളുടെ ഫോണ്‍ ട്രാക് ചെയ്തപ്പോള്‍ കാണ്പൂരിലാണെന്നു മനസ്സിലായി. ഇതോടെ, കളക്ടര്‍ നിയമലംഘനം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തു.
ഐപിസി 269 (പകര്‍ച്ചവ്യാധി പകര്‍ത്തുന്ന സഞ്ചാരം), 270 (മാരകരോഗം പകര്‍ത്തുന്ന പ്രവൃത്തി), 271 (ക്വാറന്റയിന്‍ ചട്ട ലംഘനം), 188 (സര്‍ക്കാര്‍ സര്‍വീസ് ചട്ട ലംഘനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നാലു വകുപ്പുകള്‍ക്കും കൂടി മൂന്നര വര്‍ഷം വരെ തടവും പിഴയും ശിക്ഷ കിട്ടാം. ക്വാറന്റൈനിലിക്കേണ്ടത് സ്വന്തം വീട്ടിലാണെന്ന് കരുതിയാണ് സ്ഥലംവിട്ടതെന്നാണ് അനുപം മിശ്രയുടെ വിശദീകരണം.
തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇയാള്‍ കാണ്‍പൂരിലേക്കു പോയതെന്നാണ് വിവരം. തന്നെ അറിയിക്കാതെ മുങ്ങിയെന്നാണ് ഗണ്മാന് പൊലീസിനു മൊഴി കൊടുത്തിരിക്കുന്നത്.
ഇതിനിടെ, അനുപം മിശ്രയ്ക്കെതിരേ മറ്റു ചില പരാതികളും ഉയര്‍ന്നിട്ടുണ്ട്. ഡ്രൈവറെക്കൊണ്ട് ലോണെടുപ്പിച്ച് അടയ്ക്കാതിരുന്നതിനു പരാതി ഉയര്‍ന്നിരുന്നു. ഔദ്യോഗിക സ്വാധീനമുപയോഗിച്ച് ഈ കേസ് ഒതുക്കിവച്ചിരിക്കുകയായിരുന്നു.
തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസം വച്ച് മിശ്ര തന്റെ അച്ഛന് തോക്ക് ലൈസന്‍സെടുക്കാന്‍ ശ്രമിച്ചതും നേരത്തേ വിവാദമായിരുന്നു. ഇതെല്ലാം ചേര്‍ന്നാണ് ഇപ്പോള്‍ യുവ ഐഎഎസ് ഓഫീസറുടെ സര്‍വീസ് ബുക്കില്‍ വലിയ വര വീഴുന്നത്.
Keywords: Kollam, Sub Collector, Anupam Mishara, Covid 19
COMMENTS